| Tuesday, 11th November 2025, 3:48 pm

എം.കെ ത്യാഗരാജ ഭാഗവതരെ അപകീര്‍ത്തികരമായി ചിത്രീകരിച്ചു; 'കാന്ത'ക്ക് ഹൈക്കോടതി നോട്ടീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന കാന്ത ചിത്രത്തിന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്. സിനിമയില്‍ എം.കെ ത്യാഗരാജഭാഗവതരെ അപകീര്‍ത്തികരമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചുള്ള ഹരജിയലാണ് നടപടി. ദുല്‍ഖറിനും ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കും നേരയാണ് ഹൈക്കോടതിയുടെ നോട്ടീസ്.

ത്യാഗരാജ ഭാഗവതരുടെ കുടുംബമാണ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. സിനിമയുടെ കഥ തങ്ങളെ അറിയിക്കുകയോ അനുമതി വാങ്ങിക്കുയോ ചെയ്തിട്ടില്ലെന്ന് ഹരജിയില്‍ പറയുന്നു. ചിത്രത്തിന്റെ റിലീസ് തടയണമെന്നാണ് ആവശ്യം. കേസ് പരിഗണിച്ച് ജഡ്ജി നടനും ചിത്രത്തിന്റെ നിര്‍മാതാവുമായ ദുല്‍ഖര്‍ സല്‍മാനോട് വിഷയത്തില്‍ മറുപടി നല്‍കാന്‍ ഉത്തരവിട്ടു.

സെല്‍വമണി സെല്‍വരാജ് സംവിധാനം ചെയ്യുന്ന കാന്ത അന്തരിച്ച നടന്‍ ത്യാഗരാജ ഭാഗവതരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ട്രെയ്‌ലര്‍ പുറത്ത് വന്നത്. നവംബര്‍ 14നാണ് ചിത്രം തിയേറ്ററുകൡലെത്തുക.

ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് റാണ ദഗ്ഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയ എന്നീ ബാനറുകളില്‍ സിനിമ നിര്‍മിക്കുന്നത്. ചിത്രത്തില്‍ ദുല്‍ഖറിന് പുറമെ സമുക്ക്രനി, റാണ ദഗ്ഗുബാട്ടി, ഭാഗ്യശ്രീ  തുടങ്ങിയവരുമാണ്  പ്രധാനവേഷങ്ങളിലെത്തുന്നത്.

Content highlight: Madras High Court issues notice to Dulquer Salmaan’s film Kantha

We use cookies to give you the best possible experience. Learn more