| Friday, 7th August 2026, 7:45 pm

ഒരു നിരീശ്വരവാദിയോട് ഒരിക്കലും ദൈവത്തിൽ വിശ്വസിക്കണമെന്ന് ഞാൻ പറയില്ല: മഡോണ സെബാസ്റ്റ്യൻ

നന്ദന. ടി

പ്രേമത്തിലെ സെലിനായി എത്തി ചുരുങ്ങിയ കാലം കൊണ്ട് സിനിമാസ്നേഹികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മഡോണ സെബാസ്റ്റ്യൻ. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്ത മഡോണ, കിംഗ് ലയർ, വൈറസ്, പദ്മിനി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്. ഇപ്പോഴിതാ ഐ ആം വിത്ത് ധന്യ വർമ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തനിക്ക് ജീവിതത്തിൽ ഉണ്ടായ ചില തിരിച്ചറിവുകളെക്കുറിച്ച് മനസുതുറക്കുകയാണ്.

ഒരു വിശ്വാസി എന്ന നിലയിൽ തന്റെ ജീവിതത്തിൽ നടക്കുന്ന നല്ല കാര്യങ്ങളിൽ നമ്മൾ അറിയാതെ ദൈവത്തിന് പങ്കുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്ന് പറയുകയാണ് മഡോണ.

‘എന്റെ ലൈഫിൽ എന്ത് നല്ല കാര്യം വരുന്ന സമയത്തും ഞാൻ അറിയാതെതന്നെ അതിനുമുമ്പ് ഒത്തിരി പ്രാർത്ഥിക്കാറുണ്ടായിരുന്നു. കാരണം പ്രേമം സിനിമ വരുന്നതിനുമുമ്പ് ഒന്നും മനസിലാകാതെ ഞാൻ രണ്ടുമാസം തുടർച്ചയായി പള്ളിയിൽ പോകുമായിരുന്നു. ഇത് സ്വന്തം ജീവിതത്തിലെ ഒരു സ്പിരിച്വൽ ജേർണി ആയിട്ടാണ് ഞാൻ കാണുന്നത്.

ഒരു നിരീശ്വരവാദിയായ വ്യക്തിയോട് ഒരിക്കലും ദൈവത്തിൽ വിശ്വസിക്കണമെന്ന് താൻ പറയില്ലെന്നും നടി വ്യക്തമാക്കുന്നു. പകരം, അവരവരുടെ ജീവിതത്തിൽ ഉത്തരവാദിത്തത്തോടെ കൊണ്ടുനടക്കുന്ന കാര്യങ്ങൾ നല്ല രീതിയിൽ നിറവേറ്റാൻ ശ്രമിക്കുകയാണ് വേണ്ടതെന്നും താരം കൂട്ടിച്ചേർത്തു.

‘ഇപ്പോൾ നിങ്ങൾ ഒരു ഏതീയിസ്റ്റ് ആണെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ എന്താണോ ഉത്തരവാദിത്തം എന്ന് കരുതുന്നത്, അത് നല്ല രീതിയിൽ ചെയ്യുന്ന സമയത്ത് ജീവിതത്തിലും നല്ല കാര്യങ്ങൾ നടക്കാനുള്ള സാധ്യതയുണ്ട്. അതാണ് ഞാൻ മനസിലാക്കിയത്. ഇവിടെ ദൈവവിശ്വാസമില്ലാത്ത ഒരാൾ വിശ്വസിക്കണം എന്ന് നിർബന്ധിക്കാൻ എനിക്കറിയില്ല, അത് എന്റെ മാത്രം ഒരു ഫീലിങ് ആണ്.

അപ്പോൾ മറ്റൊരാൾക്ക് അങ്ങനെ ഒരു ഫീലിങ് ഉണ്ടെങ്കിൽ അത് ഈ പറയുന്ന എനർജിയിൽ നിന്ന് വന്നതായിരിക്കാം. പക്ഷേ, അത് അവരുടെ ജീവിതമാണ്, അവരുടേതായ സത്യമാണ്. ജീവിതത്തിന്റെ അവസാനം നമ്മളൊക്കെ എവിടെയോ എത്തിച്ചേരുന്നു, അപ്പോൾ ഇതിനെയൊക്കെ കൺട്രോൾ ചെയ്യുന്ന എന്തോ ഒരു എനർജി ഉണ്ട്,’ മഡോണ പറഞ്ഞു.

താൻ ആദ്യമായി കാണുന്ന വ്യക്തികളെപ്പോലും യാതൊരു മുൻവിധികളുമില്ലാതെ വിശ്വസിക്കുന്നത് ജീവിതത്തിലെ ഒരു ടോക്സിക് ട്രെയ്റ്റ് ആയിട്ടാണ് കാണുന്നത് എന്ന് മഡോണ പറഞ്ഞു. ജീവിതത്തിൽ വീണ്‌ പോയാലും എഴുന്നേറ്റ് വീണ്ടും അധ്വാനിക്കാനുള്ള മനസ്
തനിക്കുണ്ടെന്നും മഡോണ പറയുന്നു

‘ജീവിതത്തിൽ എന്റെ ഏറ്റവും വലിയൊരു പ്രശ്നം എന്താണെന്ന് വെച്ചാൽ, ഞാൻ ചീത്ത ആളുകളിലും നല്ല ക്വാളിറ്റി കാണും എന്നതാണ്. എപ്പോഴും എന്റെ അടുത്തേക്ക് ഒരു പുതിയ ആൾ വരുമ്പോൾ ഞാൻ അവരെ നല്ലവരായിട്ടാണ് കാണുക. അത് എന്റെയൊരു ടോക്സിക് ട്രെയ്റ്റ് ആയിട്ട് എനിക്ക് എപ്പോഴും തോന്നാറുണ്ട്.

ചിലപ്പോൾ ജീവിതത്തിൽ എവിടെയെങ്കിലും ഒക്കെ തട്ടി വീണു ആ സംഭവ ശേഷം കുറേ കഴിഞ്ഞു മാത്രമേ ഞാൻ ഹോ, ഞാൻ വീണതാണല്ലേ എന്ന് മനസിലാകൂ. പക്ഷേ അവിടുന്നൊന്നും തളർന്നുപോകാതെ മുന്നോട്ട് പോയിട്ടുണ്ട്. ലൈഫിന്റെ ഒരു പോയിന്റിലും എന്റെ ഭാഗത്തുനിന്നുള്ള എഫർട്ട് ഇടുന്നത് ഞാൻ നിർത്താറില്ല, അതാണ് എന്നെ ഇന്നും മുന്നോട്ട് കൊണ്ടുപോകുന്നത്,’ മഡോണ സെബാസ്റ്റ്യൻ പറഞ്ഞു.

മഡോണ സെബാസ്റ്റ്യൻ

Content Highlight: Madonna Sebastian reflects on her life journey and spirituality

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more