| Sunday, 2nd August 2026, 8:42 pm

ഡേറ്റിങ് ആപ്പുകളെക്കുറിച്ച് അയാൾ പറഞ്ഞ കാര്യം ശെരിയാണെന്ന് എനിക്കും തോന്നി: മഡോണ സെബാസ്റ്റ്യൻ

നന്ദന. ടി

പ്രേമം എന്ന ചിത്രത്തിലെ സെലിൻ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മഡോണ സെബാസ്റ്റ്യൻ. കിംഗ് ലയർ, ഇബിലീസ്, വൈറസ്, ബ്രദേഴ്‌സ് ഡേ, പദ്മിനി തുടങ്ങി നിരവധി മലയാള ചിത്രങ്ങളിലും അന്യഭാഷാ സിനിമകളിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച താരം, റിലേഷൻഷിപ്പ്, ഡേറ്റിംഗ് എന്നീ വിഷയങ്ങളില്ലെ തന്റെ കാഴ്ചപ്പാചപ്പാടുകൾ പങ്കുവെക്കുകയാണ്. ഐ ആം വിത്ത് ധന്യ വർമ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരികയായിരുന്നു മഡോണ.

ഇത്രയും വർഷങ്ങൾക്കിടയിൽ തന്റെ സമയവും അധ്വാനവും മാറ്റിവെക്കാൻ പറ്റുന്ന ഒരാളെ കണ്ടുമുട്ടാൻ സാധിച്ചില്ലേ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

മഡോണ സെബാസ്റ്റ്യൻ. Photo. Instagram

‘എന്റെ മനസ്സിൽ ഒരുപാട് സ്നേഹമുണ്ട്. പക്ഷെ എന്നെക്കാൾ കുറച്ചുകൂടി സ്നേഹമുള്ള ഒരാളെ മാത്രമേ ഞാൻ തെരഞ്ഞെടുക്കു എന്ന് തീരുമാനിച്ചതാണ്. ഞാൻ ഒരു റിലേഷൻഷിപ്പിൽ ആയിക്കഴിഞ്ഞാൽ ആ വ്യക്തിക്ക് എന്റെ കൂടെ ജീവിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാകും എന്ന് എനിക്ക് തോന്നുന്നില്ല. പക്ഷെ അത് റൈറ്റ് പേഴ്സൺ തന്നെയായിരിക്കണം.

അങ്ങനെയാണെങ്കിൽ ഞാൻ അവിടെ ഉണ്ടെന്നുപോലും അറിയാൻ പറ്റില്ല. എനിക്കും പേഴ്സണൽ സ്പേസ് ഒക്കെ ഇഷ്ടമുള്ള ആളാണ്, എന്റേതായ റൂട്ടീനുകളുമുണ്ട്. പിന്നെ കാര്യങ്ങൾ പ്രകടിപ്പിക്കുക എന്നത് എനിക്ക് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഞാൻ ഒരു റൊമാന്റിക് ആയിട്ടുള്ള വ്യക്തി തന്നെയാണ്,’ മഡോണ പറഞ്ഞു.

റിലേഷൻഷിപ്പിന്റെ കാര്യവുമായി ബന്ധപ്പെട്ട് ഡേറ്റിങ് ആപ്പിനെക്കുറിച്ച് ഒരാൾ പറഞ്ഞ കാര്യം തന്നെ ഏറെ ചിന്തിപ്പിച്ചിരുന്നു എന്നും മഡോണ പറയുന്നു.

‘ഈയിടെ ഡേറ്റിങ് ആപ്പുകളുമായി ബന്ധപ്പെട്ട് ഒരാൾ വളരെ ബുദ്ധിപരമായ ഒരു കാര്യം പറയുന്നത് ഞാൻ കേട്ടിരുന്നു. എന്താണെന്ന് വെച്ചാൽ, നമ്മൾ ഒരേ സമയം പല ആളുകളെ ഡേറ്റ് ചെയ്യുന്നതിൽ കാര്യമില്ല എന്നതാണ്. ഉദാഹരണത്തിന് ഒന്നു ആലോചിച്ചു നോക്കുക, ടിവിയിൽ അവതാർ, ടൈറ്റാനിക്, മാർവൽ എന്നീ സിനിമകളൊക്കെ ഒരേ സമയം ലൈവായി ഇട്ടാൽ അതിൽ ഏതെങ്കിലും ഒരു സിനിമ നമുക്ക് ശരിക്ക് കാണാൻ സാധിക്കുമോ, അതുപോലെയാണ് ഒരേസമയം പല ആളുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അത് ശരിയാണെന്ന് എനിക്കും തോന്നി,’ മഡോണ സെബാസ്റ്റ്യൻ പറഞ്ഞു.

മഡോണ സെബാസ്റ്റ്യൻ. Photo. Facebook

Content Highlight: Madona Sebastian shares her views on relationships and dating apps

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more