| Monday, 13th October 2025, 3:00 pm

മദ്രാസിയിലെ നായകൻ കൃത്യസമയത്ത് എത്തിയതുകൊണ്ട് പടം ബ്ലോക്ക്ബസ്റ്ററായി; മുരുഗദോസിനെ പരിഹസിച്ച് സൽമാൻ ഖാൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിവാദങ്ങൾ അവസാനിക്കാതെ സൽമാൻ ഖാൻ ചിത്രം സിക്കന്ദർ. ബോക്‌സ് ഓഫീസിൽ കനത്ത പരാജയം നേരിട്ടതാണ് ചിത്രത്തിൻ്റെ വിവാദങ്ങൾക്ക് തുടക്കമായത്.

പിന്നാലെ സെറ്റിൽ സൽമാൻ വൈകിയെത്തിയതാണ് ചിത്രത്തിന്റ പരാജയത്തിന് കാരണമെന്ന് സംവിധായകൻ എ.ആർ മുരുഗദോസും ആരോപിച്ചിരുന്നു. എന്നിലിപ്പോൾ മുരുഗദോസിന്റെ ആരോപണത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സൽമാൻ ഖാൻ.

മുരുഗദോസിന്റെ തന്നെ ചിത്രമായ മദ്രാസിയെ പരോക്ഷമായി പരാമർശിച്ചാണ് സൽമാൻ ഖാൻ മുരുഗദോസിനെ പരിഹസിച്ചത്. സൽമാൻ ഖാൻ അവതരിപ്പിക്കുന്ന ബിഗ് ബോസ് വീക്കെൻഡ് എപ്പിസോഡിൽ ഹാസ്യനടൻ രവി ഗുപ്ത പങ്കെടുത്തിരുന്നു.

ജീവിതത്തിൽ ചെയ്തുപോയതിൽ ഖേദിക്കുന്ന സിനിമകളുടെ പേര് പറയാൻ പറഞ്ഞ രവി ഗുപ്തയ്ക്ക് മറുപടിയായി പഴയ സിനിമകൾക്കൊപ്പം അടുത്ത കാലത്ത് റിലീസായ സിക്കന്ദറിന്റെ പേരും പറഞ്ഞു. പിന്നീടാണ് സിക്കന്ദറിനെക്കുറിച്ച് സംസാരിച്ചത്.

സമീപകാലത്ത് ചെയ്ത സിനിമയിൽ തനിക്ക് ഖേദമില്ലെന്നും ആളുകൾ സിക്കന്ദർ എന്ന് പറയുന്നുണ്ടെന്നും സൽമാൻ പറഞ്ഞു. എന്നാൽ താൻ അത് വിശ്വസിക്കുന്നില്ലെന്നും സിനിമയുടെ പ്ലോട്ട് നല്ലതായിരുന്നുവെന്നും സൽമാൻ കൂട്ടിച്ചേർത്തു.

പക്ഷെ, താൻ സെറ്റിൽ സമയം തെറ്റിച്ച് വരുന്നതുകൊണ്ടാണ് പടം മോശമായതെന്ന് മുരുഗദോസ് പറഞ്ഞു. ആ സമയത്താണ് എന്റെ റിബ്‌സിന് പരിക്കേൽക്കുന്നത്.

അടുത്തിടെ അദ്ദേഹത്തിന്റെ മറ്റൊരു ചിത്രം പുറത്തിറങ്ങി. ചിത്രത്തിലെ നായകൻ ആറ് മണിക്ക് തന്നെ സെറ്റിലെത്തുമായിരുന്നു. അതുകൊണ്ട് ആ പടം സിക്കന്ദറിനേക്കാൾ വലിയ ബ്ലോക്ക് ബസ്റ്ററായിയെന്നും സൽമാൻ ഖാൻ പറഞ്ഞു.

വിമർശനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ നിർമാതാവ് സാജിദ് നദിയാദ്വാലയും മുരുഗദോസും ശ്രമിക്കുന്നതിനെക്കുറിച്ചും സൽമാൻ സംസാരിച്ചു .

സിക്കന്ദർ അനൗൺസ് ചെയ്തപ്പോൾ, അത് നിർമാതാവ് സാജിദ് നദിയാദ്‌വാലയുടെയും മുരുഗദോസിന്റെയും പടമായിരുന്നുവെന്നും റിലീസ് ആയി കഴിഞ്ഞപ്പോൾ രണ്ടുവഴിക്കായെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Madiraasi became a blockbuster because the hero arrived on time says Salman Khan

We use cookies to give you the best possible experience. Learn more