| Sunday, 7th September 2025, 1:49 pm

ആസിഫ് അലിയെ വളരെ ഇഷ്ടമാണ്; അവരില്‍ നിന്നും അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യുന്നത് വ്യത്യസ്തമാണ്: മധുബാല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

യോദ്ധ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ തന്നെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മധുബാല. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും അഭിനയിച്ച നടി മലയാളത്തില്‍ മമ്മൂട്ടിക്കൊപ്പവും മുകേഷിനൊപ്പവുമൊക്കെ അഭിനയിച്ചിട്ടുണ്ട്. 1992ല്‍ മണി രത്നത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ റോജ എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോള്‍ മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മലയാള സിനിമകളെ കുറിച്ചും ഇഷ്ടപ്പെട്ട അഭിനേതാക്കളെ കുറിച്ചും മധുബാല സംസാരിക്കുന്നു. തനിക്ക് ആസിഫ് അലിയെ വളരെ ഇഷ്ടമാണെന്ന് നടി പറയുന്നു. കഴിഞ്ഞ വര്‍ഷം റിലീസായ മനോരഥങ്ങള്‍ എന്ന ആന്തോളജി ചിത്രത്തിലെ വില്‍പ്പന എന്ന സിനിമയില്‍ മധുബാലയും ആസിഫ് അലിയും അഭിനയിച്ചിരുന്നു.

‘സീനിയര്‍ അഭിനേതാക്കളുടെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ അവര്‍ക്ക് എക്‌സ്പീരിയന്‍സുണ്ട്. പുതിയ അഭിനേതാക്കളാകുമ്പോള്‍ അവര്‍ക്ക് ആ പുതുമയും അതുപോലെ യുവനടന്‍ എന്നൊരു സംഭവവും ഉണ്ട്. ആ ഒരു ഫീലിങ്ങ് എനിക്ക് ആസിഫ് അലിയുടെ അടുത്ത് ഉണ്ടായിരുന്നു. മമ്മൂട്ടിസാറുമായിട്ടും മറ്റാരുമായിട്ടും എനിക്ക് വര്‍ക്ക് ചെയ്യാന്‍ അത്രയും ഇഷ്ടമാണെങ്കിലും ആസിഫ്, ദുല്‍ഖര്‍ ഇവരൊക്കെ വ്യത്യസ്തമാണ്. അവര്‍ വ്യത്യസ്തമായിട്ട് എന്തെങ്കിലും കൊടുക്കും,’ മധുബാല പറയുന്നു.

താന്‍ മലയാളം സിനിമകള്‍ ധാരാളം കാണാറുണ്ടെന്നും മധുബാല പറയുകയുണ്ടായി. നെറ്റ്ഫ്‌ളികസിലും ആമസോണിലുമൊക്കെ മലയാള സിനിമകള്‍ ഡബ്ബ് ചെയ്ത് വരുമ്പോള്‍ താന്‍ കാണുമെന്നും ദൃശ്യത്തിന്റെ ഒറിജിനല്‍ താന്‍ കണ്ടിരുന്നുവെന്നും നടി പറഞ്ഞു.

ദൃശ്യം സിനിമയേ മറ്റ് സിനിമയുമായി ഒരിക്കലും താരതമ്യപ്പെട്ടുത്താനേ കഴിയില്ലെന്നും മധുബാല പറഞ്ഞു. ബോംബൈയിലുള്ള തന്റെ സുഹൃത്തുക്കളൊക്കെ മലയാള സിനിമകള്‍ കാണാറുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു.

Content highlight: Madhubala talks about Asif Ali and Malayalam films

We use cookies to give you the best possible experience. Learn more