ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ ഒരു സമയത്ത് തിളങ്ങി നിന്ന നടനാണ് മധു വാര്യര്‍. 2004ല്‍ പുറത്തിറങ്ങിയ വാണ്ടഡ് എന്ന ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച നടന്‍ നേരറിയാന്‍ സി.ബി.ഐ, ഭരത് ചന്ദ്രന്‍ ഐ.പി.എസ്, ഹലോ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.
2022ല്‍ ലളിതം സുന്ദരം എന്ന സിനിമയിലൂടെ സംവിധാനത്തിലും അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചിരുന്നു. സര്‍വ്വം മായയാണ് മധുവിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തില്‍ സര്‍വ്വം മായയുടെ റിലീസിന് മുമ്പ് തനിക്ക് പേടിയുണ്ടായിരുന്നുവെന്ന് മധു പറയുന്നു.
‘ഒരു സിനിമയുടെ റിലീസിന് മുമ്പുള്ള ദിവസങ്ങള്‍ ഒരു സംവിധായകന്‍ വളരെ സ്‌ട്രെസ് ഫുളാണ്. ആ പ്രോസസ് കുറച്ചൊരു ബുദ്ധിമുട്ടാണ്. പക്ഷേ നല്ല റിസര്‍ട്ട് വരുമ്പോഴുള്ള സന്തോഷം വളരെ വലുതാണ്. ആ ഒരു സംതൃപ്തി പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. അഭിനയിക്കുകയാണെങ്കിലും ടെന്‍ഷനുണ്ട്.
സര്‍വ്വം മായ ഇറങ്ങുന്നതിന് മുമ്പ് ശരിക്കും എനിക്ക് ടെന്‍ഷനുണ്ടായിരുന്നു. രണ്ടാമത് വീണ്ടും വന്ന് അഭിനയിക്കുമ്പോള്‍ നന്നാവണേ എന്ന് നല്ല ആഗ്രഹമുണ്ടായിരുന്നു. ആ സമയത്ത് ഇഷ്ടം പോലെ സിനിമകളമുണ്ടായിരുന്നു. അതിന്റെ ഇടയില്‍ നമ്മുടേത് എന്താകും എന്നോര്‍ത്ത് പേടിയുണ്ടായിരുന്നു. പക്ഷേ ദൈവം സഹായിച്ച് എല്ലാം ഉഗ്രനായി,’ മധു വാര്യര്‍ പറയുന്നു.
ഡയലോഗ് ഇല്ലാതെയുള്ള റിയാക്ഷനാണ് അഭിനയത്തില്‍ ഏറ്റവും ബുദ്ധിമുട്ടെന്നും ആ സമയത്ത് കോണ്‍ഷ്യസായി പോയാല്‍ മുഴുവന്‍ തെറ്റുമെന്നും മധു പറഞ്ഞു. സീനില്‍ അഭിനയിക്കുമ്പോള്‍ ആ ഒരു സിറ്റുവേഷന്‍ നമ്മളുടെ റിയല്‍ ലൈഫിലാണെങ്കില്‍ എങ്ങനെ പ്രതികരിക്കും അങ്ങനെയാണ് താന്‍ പെര്‍ഫോം ചെയ്യുക എന്നും മധു വാര്യര്‍ പറഞ്ഞു. റിയാക്ഷന്‍ കൊടുക്കണമെന്ന് ആലോചിച്ച് കഴിഞ്ഞാല്‍ ആര്‍ട്ടിഫിഷലായി പോകുമെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
തിയേറ്ററില്‍ ഗംഭീര പ്രതികരണം നേടിയ സര്‍വ്വം മായ നിവിനിന്‍ പോളിയുടെ തിരിച്ചുവരവെന്നാണ് ആരാധകര്‍ അഭിപ്രായപ്പെട്ടത്. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖില്‍ സത്യന്‍ സംവിധാവത്തില്‍ റിയ ഷിബു, അജു വര്‍ഗീസ്, ജനാര്‍ദ്ദന്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ചിത്രത്തില്‍ നിവിന്‍ പോളിയുടെ സഹോദരന്റെ വേഷത്തിലാണ് മധു വാര്യര്‍ എത്തിയത്.
Content Highlight: Madhu says that he was scared before the release of Sarvam Maya