ഹൈദരബാദ്: തെലങ്കാനയില്‍ ഹിന്ദുക്കള്‍ക്കിടയില്‍ കോണ്‍ഗ്രസ് ‘വിഭജിച്ച് ഭരിക്കുക’ എന്ന തന്ത്രം പയറ്റുകയാണെന്നും ഹിന്ദുക്കള്‍ ഐക്യത്തോടെ കഴിയണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി. നേതാവ് മാധവി ലത. തെലങ്കാനയിലെ മാര്‍വാഡി വ്യാപാരികളും ദളിത് സമൂഹത്തിലുള്ളവരും തമ്മില്‍ സംഘര്‍ഷമായതോടെയാണ് ബി.ജെ.പി നേതാവ് രംഗത്തെത്തിയത്.
പാര്‍ക്കിങ്ങിനെച്ചൊല്ലി തെലങ്കാനയിലെ മാര്‍വാഡി വ്യാപാരികള്‍ പ്രദേശമാസിയെ മര്‍ദിച്ചതിന് പിന്നാലെയാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. എന്നാല്‍ ഈ പ്രശ്‌നം തെലങ്കാന സര്‍ക്കാരിന്റെ വിഭജിച്ച ഭരിക്കല്‍ തന്ത്രത്തിന്റെ ഭാഗമാണെന്നാണ് മാധവി ലത ആരോപിച്ചത്. തെലങ്കാന എളുപ്പത്തില്‍ ഭരിക്കാനും മറ്റ് സമുദായങ്ങളെ പ്രീതിപ്പെടുത്താനും വേണ്ടി കോണ്‍ഗ്രസ് ആഗ്രഹിക്കുകയാണെന്നും അവര്‍ പറഞ്ഞു.
മുസ്‌ലിങ്ങളെ പ്രീണിപ്പിക്കുകയാണ് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മാധവി ലത കൂട്ടിച്ചേര്‍ത്തു. മാര്‍വാഡി വ്യാപാരികളുട സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ ‘മാര്‍വാഡി ഗോ ബാക്ക്’ എന്ന ക്യാമ്പയിനും തെലങ്കാനയില്‍ ആരംഭിച്ചിട്ടുണ്ട്. പല സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളും ഇത് വൈറലായിരിക്കുകയാണ്.
‘ഹിന്ദുക്കള്‍ തമ്മില്‍ പോരടിക്കുകയാണെന്ന് അറിയുമ്പോള്‍ എനിക്ക് അതില്‍ അസംതൃപ്തിയുണ്ട്. അത് നല്ലതല്ല, ഹിന്ദുക്കല്‍ എല്ലായ്‌പ്പോഴും ഒന്നിച്ചുനില്‍ക്കേണ്ടത് അത്യാവശ്യമാണ്. സമൂഹത്തില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുന്ന ഹിന്ദുക്കള്‍ക്ക് ഞാന്‍ മറുപടി നല്‍കുകയാണ്,’ മാധവി ലത പറഞ്ഞു.
‘മാര്‍വാഡി ഗോ ബാക്ക്’ ക്യാമ്പയ്‌ന് പിന്തുണയുമായി പ്രശസ്ത നാടോടി ഗായകന്‍ ഗൊരേതി രമേശ് പുറത്തിറക്കിയ ഗാനവും ശ്രദ്ധേയമായി. മാര്‍വാഡികളുടെ കടയില്‍ നിന്ന് സാധനങ്ങളൊന്നും വാങ്ങരുതെന്ന് തന്റെ പാട്ടിലൂടെ രമേശ് ആവശ്യപ്പെട്ടത് ദളിത് സമൂഹവും മാര്‍വാഡി സമൂഹവും തമ്മിലുള്ള പ്രശ്‌നമായി ഇത് മാറ്റി. വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത പ്രചരിപ്പിച്ചതിന് ഗൊരേത്തി രമേശിനെതിര പൊലീസ് കേസെടുത്തെന്നാണ റിപ്പോര്‍ട്ട്
ദളിത് സമൂഹത്തിന്റെ അവകാശങ്ങള്‍ ചവിട്ടിയരക്കപ്പെട്ടെന്ന് ആരോപിച്ച് ശ്യാം എന്ന യുവാവ് മാര്‍വാഡി വ്യാപാരികള്‍ക്കെതിരെ സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. എന്നാല്‍ ഈ ക്യാമ്പയ്‌നില്‍ അഭിഭാഷകന്‍ കരുണ സാഗര്‍ തന്റെ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.
Content Highlight: Madhavi Latha about the Marwadi Dalit issue in Telangana