| Thursday, 21st August 2025, 12:32 pm

മാച്ച് വിന്നര്‍മാരെ ടീമില്‍ നിന്ന് ഒഴിവാക്കരുത്; നിര്‍ദേശവുമായി മദന്‍ ലാല്‍

സ്പോര്‍ട്സ് ഡെസ്‌ക്

2024ലെ ടി-20 ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ ആയിരുന്നത് ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയായിരുന്നു. എന്നാല്‍ രോഹിത് ശര്‍മയുടെ വിരമിക്കലിന് ശേഷം ടി-20 ക്യാപ്റ്റന്‍സി സൂര്യകുമാര്‍ യാദവിനെ ഏല്‍പ്പിക്കുകയായിരുന്നു ഇന്ത്യ.

ശേഷം അക്‌സര്‍ പട്ടേലിന് വൈസ് ക്യാപ്റ്റന്‍സിയും നല്‍കിയിരുന്നു. അര്‍ഹനായിരുന്ന ഹര്‍ദിക്കിന് ഡെപ്യൂട്ടി സ്ഥാനം പോലും സെലക്ഷന്‍ പാനല്‍ നല്‍കിയിരുന്നില്ല. മാത്രമല്ല 2025ലെ ഏഷ്യാകപ്പിനുള്ള സ്‌ക്വാഡില്‍ വൈസ് ക്യാപ്റ്റനായി ഗില്ലും നെയാണ് വൈസ് ക്യാപ്റ്റനായി തിരിച്ചെത്തിയ ഹര്‍ദിക്കിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.

Jaiswal

ഇപ്പോള്‍ ഇതിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മദന്‍ലാല്‍. ടീമില്‍ അംഗമായിരുന്നിട്ടും അദ്ദേഹത്തിന് നേതൃസ്ഥാനം നല്‍കാത്തതില്‍ മദന്‍ ലാല്‍ അതൃപ്തി രേഖപ്പെടുത്തി. എന്നിരുന്നാലും ഗില്‍ സ്ഥാനത്ത് യോഗ്യനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ ഏഷ്യാ കപ്പിലെ ടീമില്‍ നിന്ന് ഒഴിവാക്കിയത് തന്നെ അത്ഭുതപ്പെടുത്തിയെന്നും മുന്‍ താരം പറഞ്ഞു.

Pandya

‘പാണ്ഡ്യയെ നേതൃത്വത്തില്‍ നിന്ന് എന്തിനാണ് പുറത്താക്കിയതെന്ന് എനിക്കറിയില്ല. യശസ്വി ജയ്‌സ്വാളിനെ പോലൊരു താരം ടീമില്‍ ഇല്ലാത്തത് ഒരു അത്ഭുതമായി തോന്നുന്നു. അതേസമയം മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഗില്‍ വൈസ് ക്യാപ്റ്റനാകാന്‍ അര്‍ഹനാണ്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളിലും അദ്ദേഹം നന്നായി കളിക്കുന്നു. എന്നാല്‍ മാച്ച് വിന്നര്‍മാരെ ടീമില്‍ നിന്ന് ഒഴിവാക്കരുത്. ഞങ്ങളുടെ ടീം ഏഷ്യാകപ്പ് നേടാന്‍ സാധ്യതയുണ്ട്,’ മദന്‍ ലാല്‍ എ.എന്‍.ഐയോട് പറഞ്ഞു.

പ്രസീദ്ധ് കൃഷ്ണ, വാഷിങ്ടണ്‍ സുന്ദര്‍, റിയാന്‍ പരാഗ് എന്നിവര്‍ക്കൊപ്പം ജെയ്‌സ്വാളും സ്റ്റാന്‍ഡ് ബൈ ലിസ്റ്റിലുണ്ട്. ഗില്ലിന്റെ തിരിച്ചുവരവോടെ സഞ്ജു സാംസണിന്റെ സ്ഥാനവും അനിശ്ചിതത്വത്തിലാണ്. മുമ്പ് അഭിഷേക് ശര്‍മയും സഞ്ജുവും ഓപ്പണിങ് ഇറങ്ങിയിരുന്നെങ്കിലും നിലവില്‍ ഗില്ലിനെ ഏതു സ്ഥാനത്തേക്ക് കൊണ്ടുവരുമെന്ന് വ്യക്തമല്ല.

2025 ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

സൂര്യ കുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, സഞ്ജു സാംസണ്‍, ഹര്‍ഷിത് റാണ, റിങ്കു സിങ്‌

Content Highlight: Madan Lal Talking About Hardik Pandya And Yashasvi Jaiswal

We use cookies to give you the best possible experience. Learn more