| Saturday, 14th March 2026, 8:39 pm

ഗെയ്‌ലിന് ചെക്ക് വെച്ച് പാകിസ്ഥാന്റെ 20കാരന്‍; ബംഗ്ലാ കടുവകളെ മലര്‍ത്തിയടിച്ചവന് സൂപ്പര്‍ നേട്ടം

ശ്രീരാഗ് പാറക്കല്‍

ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ പാകിസ്ഥാന്‍ ഡക്ക്വര്‍ത്ത്-ലൂയീസ്-സ്റ്റേണ്‍ നിയമത്തിലൂടെ വിജയിച്ചിരുന്നു. 243 റണ്‍സായി പുനര്‍നിശ്ചയിച്ച ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് 114ന് പുറത്തായി. 128 റണ്‍സിനാണ് പാകിസ്ഥാന്റെ വിജയം.

മത്സരത്തില്‍ പാകിസ്ഥാന് വേണ്ടി ഓപ്പണര്‍ മാസ് സദാഖത്താണ് മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്തത്. 46 പന്തില്‍ 75 റണ്‍സാണ് താരം നേടിയത്. അഞ്ച് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഇതോടെ ബംഗ്ലാദേശിനെതിരെ ഒരു കിടിലന്‍ റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്.

ഏകദിനത്തില്‍ ബംഗ്ലാദേശിനെതിരെ ഫിഫ്റ്റിയും മൂന്ന് വിക്കറ്റും നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാകാനാണ് മാസ് സദാഖത്തിന് സാധിച്ചത്. ഈ നേട്ടത്തില്‍ വിന്‍ഡീസ് കരുത്തന്‍ ക്രിസ് ഗെയ്‌ലിനെ മറികടന്നാണ് സദാഖത്ത് മിന്നും പ്രകടനം നടത്തിയത്. 23ാം വയസിലാണ് ഗെയ്ല്‍ ഈ നേട്ടത്തിലെത്തിയത്.

ഏകദിനത്തില്‍ ബംഗ്ലാദേശിനെതിരെ ഫിഫ്റ്റിയും മൂന്ന് വിക്കറ്റും നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, വയസ്, റണ്‍സ്, വിക്കറ്റ്, വര്‍ഷം

മാസ് സദാഖത്ത് (പാകിസ്ഥാന്‍)- 20 വയസും 302 ദിവസവും – 75 – 3 – 2026

ക്രിസ് ഗെയ്ല്‍ (വെസ്റ്റ് ഇന്‍ഡീസ്) – 23 വയസും 73 ദിവസവും – 3 – 2002

എല്‍ട്ടണ്‍ ചിഗുംബുറ (സിംബാബ്‌വേ) – 23 വയസും 227 ദിവസവും – 60 – 3 – 2009

അസ്മത്തുള്ള ഒമര്‍സായി (അഫ്ഗാനിസ്ഥാന്‍) – 24 വയസും 332 ദിവസവും – 60 – 3 – 2024

സോളമന്‍ മിറെ (വെസ്റ്റ് ഇന്‍ഡീസ്) – 25 വയസും 99 ദിവസം – 52 – 3 – 2014

അതേസമയം വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരം അവസാനിച്ചപ്പോള്‍ 1-1ന് ഒപ്പമെത്താനും പാകിസ്ഥാനായി. നാളെയാണ് (മാര്‍ച്ച് 15) പരമ്പരയിലെ സീരീസ് ഡിസൈഡര്‍ മത്സരം. മിര്‍പൂരിലെ ഷേര്‍ ഇ ബംഗ്ലയാണ് വേദി.

Content Highlight: Maaz Sadaqat In Great Record Achievement Against Bangladesh in One Day International Cricket

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more