| Monday, 23rd January 2017, 6:43 pm

മുറിവേറ്റ എഴുത്തുകാരെ സംരക്ഷിക്കുന്ന ഏക പാര്‍ട്ടിയാണ് സി.പി.ഐ.എം: എം. മുകുന്ദന്‍; പുസ്തകം കത്തിക്കുന്നത് ഫാസിസം

ഡൂള്‍ന്യൂസ് ഡെസ്‌ക്


സി.പി.ഐ.എമ്മിലാണ് സംവാദത്തിന് ഇടമുള്ളത്. പുസ്തകം കത്തിക്കുന്ന നടപടി ഫാസിസമാണെന്നും മുകുന്ദന്‍ പറഞ്ഞു.


തിരുവനന്തപുരം:  സി.പി.ഐ.എമ്മിന് പിന്തുണയുമായി എഴുത്തുകാരന്‍ എം. മുകുന്ദന്‍. മുറിവേറ്റ എഴുത്തുകാരെ സംരക്ഷിക്കുന്ന ഏക പാര്‍ട്ടിയാണ് സി.പി.ഐ.എമ്മെന്നും എഴുത്തുകാര്‍ക്ക് വിശ്വസിക്കാവുന്ന ഏക പാര്‍ട്ടി സി.പി.ഐ.എം ആണെന്നും മുകുന്ദന്‍ പറഞ്ഞു.

സി.പി.ഐ.എമ്മിലാണ് സംവാദത്തിന് ഇടമുള്ളത്. ആ വേദി ഇതേവരെ പാര്‍ട്ടി അടച്ചുകളഞ്ഞിട്ടില്ല. ഇത്തരത്തില്‍ സംവാദത്തിന് വേദിയൊരുക്കാത്തവര്‍ ഫാസിസ്റ്റുകളാണ് എം.മുകുന്ദന്‍ പറഞ്ഞു പുസ്തകം കത്തിക്കുന്ന നടപടി ഫാസിസമാണെന്നും മുകുന്ദന്‍ പറഞ്ഞു. ഇടതുപക്ഷം ഉള്ളതുകൊണ്ടാണ് കേരളത്തില്‍ കല്‍ബുര്‍ഗിമാര്‍ ഉണ്ടാകാത്തതെന്നും എം. മുകുന്ദന്‍ പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more