പാലക്കാട്: സ്വാതന്ത്ര്യ ദിന ആഘോഷങ്ങള്‍ക്കിടെ ലുങ്കിയുടുത്ത് പതാകയുയര്‍ത്തി വി.ടി ബല്‍റാം എം.എല്‍എ. തൃത്താല ഗ്രാമപഞ്ചായത്തിന്റെ സ്വാതന്ത്ര്യ ദിനാഘോത്തിനിടെയായിരുന്നു അദ്ദേഹം ലുങ്കിയുടുത്തെത്തിയത്.
‘വസ്ത്രധാരണത്തിനുള്ള സ്വതന്ത്ര്യം, വിവേചനങ്ങള്‍ക്കും വേര്‍തിരിക്കലുകള്‍ക്കുമെതിരായ സ്വതന്ത്ര്യം, സാംസ്‌ക്കാരിക ശീലങ്ങളെ സംരക്ഷിക്കാനുള്ള സ്വാതന്ത്ര്യം, അഭിമാനകരമായ അസ്തിത്വത്തിനള്ള സ്വാതന്ത്ര്യം, അങ്ങനെ സ്വതന്ത്ര്യത്തിന്റെ അടരുകള്‍ പലതാണ്, അവയോരോന്നിനും വേണ്ടി പോരാടുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്,’ വിടി ബല്‍റാം ഫെയ്സ്ബുക്കില്‍ കുറിച്ചു.
രാജ്യസഭയില്‍ സി.പി.ഐ.എം എം.പി ജോണ്‍ബ്രിട്ടാസിനെ ലുങ്കി വാല എന്ന് വിളിച്ച് അധിക്ഷേപിച്ച ബി.ജെ.പി എം.പി സുഷ്മിതാ ദേവിനെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നാലെയാണ് വി.ടി ബല്‍റാം ലുങ്കിയുടുത്ത് പതാകുയര്‍ത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
വസ്ത്രധാരണത്തിനുള്ള സ്വതന്ത്ര്യം,
വിവേചനങ്ങള്‍ക്കും വേര്‍തിരിക്കലുകള്‍ക്കുമെതിരായ സ്വാതന്ത്ര്യം,
സാംസ്‌ക്കാരിക ശീലങ്ങളെ സംരക്ഷിക്കാനുള്ള സ്വാതന്ത്ര്യം,
അഭിമാനകരമായ അസ്തിത്വത്തിനള്ള സ്വാതന്ത്ര്യം,
അങ്ങനെ സ്വാതന്ത്ര്യത്തിന്റെ അടരുകള്‍ പലതാണ്,
അവയോരോന്നിനും വേണ്ടി പോരാടുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്.
തൃത്താല പഞ്ചായത്തിന്റെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ ഇന്ന് രാവിലെ ഉദ്ഘാടനം ചെയ്തു.
ഏവര്‍ക്കും സ്വതന്ത്ര്യ ദിനാശംസകള്‍
Content Highlight: ‘Lungiwala’ Jibe: V.T. Balram Hoists Flag Wearing a Lungi on Independence Day