| Thursday, 27th November 2014, 3:02 pm

ആദ്യ മൈക്രോസോഫ്റ്റ് ബ്രാന്റഡ് സ്മാര്‍ട്ട് ഫോണ്‍ ലൂമിയ 535 ഇന്ത്യയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മൈക്രോസേഫ്റ്റിന്റെ ആദ്യ  ബ്രാന്റഡ് സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യയില്‍ വില്‍പന ആരംഭിക്കും. നോക്കിയയുടെ സഹകരണത്തോടെയല്ലാതെ മൈക്രോസോഫ്റ്റ് പുറത്തിറക്കുന്ന ആദ്യ സ്മാര്‍ട്ട് ഫോണാണ് ലൂമിയ 535.

നവംബര്‍ 28 മുതലാണ് ഈ ഫോണ്‍ ഇന്ത്യയില്‍ ലഭ്യമായി തുടങ്ങുക. 9199 രൂപയായിരിക്കും ഫോണിന്റെ വില. വളഞ്ഞിരിക്കുന്ന സൈഡുകളും വ്യത്യസ്ത നിറങ്ങളിലുള്ള പുറം കവറുമായാണ് ഫോണ്‍ വിപണിയിലെത്തിയിരിക്കുന്നത്.

സെല്‍ഫി പ്രേമികള്‍ക്കായി ഫോണില്‍ 5MP മുന്‍ക്യാമറ നിര്‍മിച്ചിട്ടുണ്ട്. ലൂമിയ 535ന്റെ മോഡല്‍ ഓണ്‍ലൈനില്‍ ചോര്‍ന്നത് വാര്‍ത്തയായിരുന്നു. ലൂമിയ 350യെക്കാള്‍ ഗുണനിലവാരമുള്ള ഫോണാണ് മൈക്രോസോഫ്റ്റ് ലൂമിയ 535 എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്നത്.

1GB റാം ആയതിനാല്‍ ഫോണില്‍ ഗെയിമുകള്‍ പറ്റില്ല. അഞ്ച് ഇഞ്ച് qHD IPS ഡിസ്‌പ്ലേയും കോര്‍ണിങ് ഗോറില്ല ഗ്ലാസും ഫോണിനുണ്ട്. 8GB  ഇന്റേണല്‍ സ്‌റ്റോറേജുള്ള ഫോണില്‍ എസ്.ഡി കാര്‍ഡും സപ്പോര്‍ട്ടാകും.  ഡ്യുവല്‍ സിമ്മുള്ള ഫോണിന് 1905mAh ബാറ്ററിയാണുള്ളത്.

5MP മുന്‍ കാമറയും പിന്‍കാമറയുമുള്ള ഫോണിന്റെ പിന്‍ കാമറ ഉപയോഗിച്ച് 848X480 റസല്യൂഷനുള്ള വീഡിയോകള്‍ എടുക്കാന്‍ സാധിക്കും.

3G, വൈ-ഫൈ, ബ്ലൂടൂത്ത് 4.0, എ-ജിപിഎസ് സംവിധാനങ്ങളും ഫോണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. സ്‌കൈപ്, വണ്‍നോട്ട്, ഓഫീസ് മൊബൈല്‍, എക്‌സ്‌ബോക്‌സ് എന്നിവയും ഫോണില്‍ ഉപയോഗിക്കാന്‍ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുത്തത്.

പച്ച, സിയാന്‍, ഓറഞ്ച്, വെള്ള, ഗ്രേ, കറുപ്പ് എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. ഒരു സിമ്മില്‍ മാത്രമേ 3ജി സപ്പോര്‍ട്ട് ചെയ്യുകയുള്ളു എന്ന അഭ്യൂഹവും നിലനില്‍ക്കുന്നുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more