ലൂമിയ 520ന്റെ അതേ രൂപത്തിലുള്ള് ലൂമിയ 530 വിന്‍ഡോസ് 8.1 ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 854- 480 പിക്‌സല്‍ റസലൂഷനുള്ള നാല് ഇഞ്ച് എഫ്.ഡബ്ല്യു.വി.ജി.എ എല്‍സിഡി ഡിസ്‌പ്ലേയുള്ള ഫോണിന് കമ്പനി അവകാശപ്പെടുന്ന സംസാര സമയം എട്ടു മണിക്കൂറാണ്.
1.2 ജിഗാഹെര്‍ട്‌സ് ഫോര്‍ കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 200 പ്രോസസര്‍, 4 ജിബി ഇന്റേര്‍ണല്‍ മെമ്മറി, 128 ജി.ബി വരെ കൂട്ടാവുന്ന എക്‌സ്‌റ്റേണല്‍ മെമ്മറി, ടുജിയില്‍ 13 മണിക്കൂര്‍ സംസാരസമയം നല്‍കുന്ന 1430 എം.എ.എച്ച് ബാറ്ററി, വൈ ഫൈ, ബ്‌ളൂടൂത്ത് 4.0, എജി.പി.എസ്, എഫ്.എം റേഡിയോ, 5 മെഗാപിക്‌സല്‍ ഫിക്‌സഡ് ഫോക്കസ് പിന്‍ കാമറ, മൈക്രോ യുഎസ്ബി എന്നിവ ലൂമിയ 530 ന്റെ പ്രത്യേകതയാണ്.
വിപണി കീഴടക്കുന്ന മറ്റ് സ്മാര്‍ട് ഫോണുകളുടെ പോലെ മുന്‍ക്യാമറയില്ലാത്തതും ഫ്‌ളാഷ് ഇല്ലാത്തതും ലൂമിയ 530യുടെ പോരായ്മകളാണ്.
മൊബൈല്‍ ഫോണ്‍ വില്‍പനയില്‍ മോട്ടോ ഇ നടത്തുന്ന വെല്ലുവിളി അതിജീവിക്കാന്‍ ലക്ഷ്യമിട്ട് അവതരിപ്പിച്ച ലൂമിയ 530ക്ക് 7,349 രൂപയാണ് വില. ആഗോള തലത്തില്‍ ജൂലൈയില്‍ അവതരിപ്പിച്ച ലൂമിയ 530 ഓഗസ്റ്റ് 14 മുതല്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകും.