| Tuesday, 22nd October 2013, 5:08 pm

നോക്കിയയുടെ ആദ്യ 6 ഇഞ്ച് സ്മാര്‍ട്‌ഫോണ്‍ പുറത്തിറങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: നോക്കിയയുടെ ആദ്യ 6 ഇഞ്ച് സ്മാര്‍ട്‌ഫോണ്‍ പുറത്തിറങ്ങി. ലൂമിയ 1320, ലൂമിയ 1520 എന്നീ മോഡലുകളാണ് പുറത്തിറങ്ങിയത്.

ലൂമിയ 1320 ന് 339 ഡോളറും ലൂമിയ 1520 ന് 749 ഡോളറുമാണ് വില. ക്വാല്‍കോംസ് സ്‌നാപ്ഡ്രാഗണ്‍ 800 ക്വാഡ് കോര്‍ പ്രോസസ്സറാണ് ലൂമിയ 1520 ല്‍ ഉപയോഗിച്ചിരിക്കുന്നത്. 20 മെഗാപിക്‌സലാണ് കാമറ.

32 ജിബി ഇന്റേണല്‍ മെമ്മറി, 64 ജിബി മൈക്രോ എസ്ഡി കാര്‍ഡ് എന്നിവയും ലൂമിയ 1520 ലുണ്ട്.

ലൂമിയ 1320 ല്‍ 5 എം.പി കാമറ, ഡ്യുവല്‍ കോര്‍ പ്രോസസ്സര്‍, എ്ന്നിവയാണ് ഉള്ളത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ലൂമിയ 625 നോട് സാദൃശ്യമുള്ളതാണ് ലൂമിയ 1320.

We use cookies to give you the best possible experience. Learn more