| Sunday, 8th November 2026, 8:13 am

ചെമ്പൻ ചേട്ടൻ പറഞ്ഞത് നമ്മൾ വലിയ പരിപാടി ചെയ്യാൻ പോവുകയാണ് എന്നാണ്; എന്റെ ലുക്ക് ഒരു ദിവസം കൊണ്ട് പ്ലാൻ ചെയ്തതാണ്: ലുക്മാൻ അവറാൻ

അനുപമ കെ. സീത

ചെറിയ വേഷങ്ങളിലൂടെയും സഹനടനുമായാണ് നടൻ ലുക്മാൻ അവറാൻ സിനിമാ കരിയർ ആരംഭിച്ചത്. ഇപ്പോഴാകട്ടെ നായക വേഷങ്ങളും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളും ചെയ്ത മലയാള സിനിമയിൽ സജീവ സാന്നിധ്യമായി മാറിയിരിക്കുകയാണ് നടൻ. ദായോം പന്ത്രണ്ടും എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്കെത്തിയ താരം പിന്നീട് ഉണ്ട, വൈറസ്, സൗദി വെള്ളക്ക തുടങ്ങിയ സിനിമകളിൽ മികച്ച പ്രകടനം കാഴ്ച വെച്ച് തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു.

ഡിസ്കോ ആണ് നടന്റെ പുറത്തിറങ്ങിയ പുതിയ ചിത്രം. നടൻ ചെമ്പൻ വിനോദ് തിരക്കഥയെഴുതി നിർമിച്ച ചിത്രം സംവിധാനം ചെയ്തത് അദ്ദേഹത്തിന്റെ സഹോദരനായ ഉല്ലാസ് ചെമ്പനാണ്. റെട്രോ പശ്ചാലത്തിൽ ഒരുക്കിയ സിനിമയിൽ ചെമ്പൻ വിനോദ്, ആന്റണി പെപ്പെ, ഫെമിന ജോർജ്, ദേവ് മോഹൻ, അർജുൻ അശോകൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഇപ്പോഴിതാ ക്ലബ് എഫ്.എമ്മുമായുള്ള അഭിമുഖത്തിൽ സിനിമയുടെ വിശേഷങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നടൻ.

ഡിസ്കോയിലെ രംഗം.Photo. Screen Grab/ Facebook.com

‘ചെമ്പൻ ചേട്ടൻ എന്നോട് പറഞ്ഞത് നമ്മൾ ഒരു വലിയ പരിപാടി ചെയ്യാൻ പോവുകയാണ്, അഞ്ചകള്ളകോക്കാൻ, സുലൈഖ മൻസിലിനെക്കാളുമൊക്കെ വലുത്. ഇതിലേക്ക് നമ്മൾ രണ്ടും കല്പിച്ച് ഇറങ്ങാൻ പോവുകയാണ്. അതിനുശേഷം ഉല്ലാസ് വിളിച്ചിട്ട് ഫ്ലാറ്റിലേക്ക് വന്ന് കഥ പറഞ്ഞു. എന്നിട്ട് തുടക്കം തൊട്ട് ഇതിന്റെ ടൈറ്റിൽ വരെയുള്ള ഒരു സീക്വൻസ് പറഞ്ഞു.

അത് പക്ഷേ വർക്കായി. കുറച്ച് ഫൺ പരിപാടികളുണ്ട്. ലോക്കൽ അണ്ടർവേർഡ്സ് ആണ്. അവരും അവരുടെ വേൾഡും അങ്ങനെ അവരുടെ ഒരു പരിപാടിയാണ്. ഡാർലിങ് മാർട്ടിൻ എന്നാണ് എന്റെ ക്യാരക്ടറിന്റെ പേര്. ഡാർലിങ് എന്നാണ് വിളിക്കുക. അപ്പോൾ പുള്ളി എപ്പോഴും പറയും എല്ലാവർക്കും ഡാർലിങ് ആയി തോന്നണം അങ്ങനെ ആയിരിക്കണം എന്നൊക്കെ,’ താരം പറഞ്ഞു.

ചിത്രത്തിലെ തന്റെ ഹെയർസ്‌റ്റൈലും കാതിലെ റിങ്ങും കൊറേ മാലയൊക്കെയായിട്ടുള്ള ലുക്ക് ഒറ്റ ദിവസം കൊണ്ട് സംവിധായകൻ പ്ലാൻ ചെയ്തതാണെന്നും ചിത്രത്തിലെ പാട്ട് ഇറങ്ങിയപ്പോൾ ഒരുപാടുപേർ അതിന് നല്ല അഭിപ്രായങ്ങൾ പറഞ്ഞെന്നും താരം കൂട്ടിച്ചേർത്തു. എല്ലാ സിനിമകളിലും തന്റെ ക്യാരക്ടറിന് വ്യത്യസ്ത ലുക്കാണെങ്കിലും തനിക്കങ്ങനെ പ്രത്യേക ആർട്ട് ഡയറക്ടേഴ്‌സൊന്നും ഇല്ലെന്നും അതങ്ങനെ സംഭവിച്ചു പോണതാണെന്നും താരം വ്യക്തമാക്കി.

ദീപാവലി റിലീസായി ഇറങ്ങിയ ചിത്രത്തിന് തിരക്കഥയിലെ പോരായ്മകൾ കാരണം അധികവും നെഗറ്റീവ് അഭിപ്രായങ്ങളാണ് തിയേറ്ററിൽ നിന്നും വരുന്നത്. റിലീസിന് മുമ്പ് ചിത്രത്തിലെ ഗാനവും ട്രെയ്ലറും വൻ തരംഗം സൃഷ്ടിക്കുകയും ആവേശം നിലനിർത്തുകയും ചെയ്തിരുന്നു. എന്നാൽ അതേ ആവേശം നിലനിർത്താൻ സിനിമക്ക് കഴിഞ്ഞില്ല എന്ന രീതിയിലാണ് പ്രേക്ഷക അഭിപ്രായങ്ങൾ.

Content Highlight: Lukman Avaran said Chemban Chettan promised a massive project, adding that his own look was planned in a single day.

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more