| Wednesday, 28th March 2018, 10:05 am

ലുകാകുവിന് ഇരട്ടഗോള്‍; സൗദി അറേബ്യക്കെതിരെ ബെല്‍ജിയത്തിന് തകര്‍പ്പന്‍ ജയം

സ്പോര്‍ട്സ് ഡെസ്‌ക്

ബ്രസല്‍സ്: സൗഹൃദ മത്സരത്തില്‍ സൗദി അറേബ്യക്കെതിരെ ബെല്‍ജിയത്തിന് തകര്‍പ്പന്‍ വിജയം. ലുകാകു ഇരട്ട ഗോളുമായി തിളങ്ങിയ മത്സരത്തില്‍ സൗദി അറേബ്യയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് ബെല്‍ജിയം പരാജയപ്പെടുത്തിയത്. 13, 39 മിനുട്ടുകളിലായാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ലുകാകു ഇരട്ടഗോളുകള്‍ നേടിയത്.

ബാറ്റ്ഷുവയിയും ഡിബ്രുയിനുമാണ് ബെല്‍ജിയത്തന് വേണ്ടി ബാക്കി രണ്ടു ഗോളുകള്‍ നേടിയത്. രണ്ട് ഗോളിനൊപ്പം ഡിബ്രുയിന്റെ ഗോളിന് അവസരമൊരുക്കിയതും ലുകാകു ആയിരുന്നു. ഇന്നത്തെ ഗോളൊടെ സീസണില്‍ രാജ്യത്തിനും ക്ലബിനുമായി ലുകാകു നേടിയ ഗോളുകളുടെ എണ്ണം 35 ആയി.


Read Also : ജര്‍മനിയോട് കണക്കു തീര്‍ത്ത് ബ്രസീല്‍; അര്‍ജന്റീനയെ ഗോളില്‍ ‘ആറാടിച്ച്’ സ്‌പെയിന്‍; മത്സരത്തിലെ ഗോളുകള്‍ കാണാം


അതേസമയം മറ്റൊരു മത്സരത്തില്‍ സ്പെയിന്‍ ഒന്നിനെതിരെ ആറുഗോളുകള്‍ക്ക് അര്‍ജന്റീനയെ തരിപ്പണമാക്കി. ജര്‍മനി ബ്രസീല്‍ പോരാട്ടത്തില്‍ വിജയം ബ്രസീലിനൊപ്പം നിന്നു.


Read Also : നിന്നെ കോടതിയില്‍ കണ്ടോളാം;ആശുപത്രിയിലെത്തിയ ഭാര്യ ഹസിനെ മടക്കിയയച്ച് ഷമി


മെസ്സിയില്ലാതെ ഇറങ്ങിയ അര്‍ജന്റീനയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു സ്പെയിനില്‍ നിന്നു എല്‍ക്കേണ്ടി വന്നത്. ഇസ്‌കോയുടെ ഹാട്രിക് മികവിലാണ് സ്പെയിനിന്റെ വിജയം. 2014 ലെ ലോകക്കപ്പില്‍ സ്വന്തം നാട്ടിലേറ്റ തോല്‍വിക്ക് ജര്‍മ്മനിയിലെ ഒളിംപിയ സ്റ്റേഡിയത്തില്‍ മറുപടി നല്‍കുകയായിരുന്നു ബ്രസീല്‍ മല്‍സരത്തിന്റെ 37 -ാം മിനിറ്റില്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം ഗബ്രിയേല്‍ ജിസ്യൂസാണ് കാനറികളുടെ വിജയഗോള്‍ നേടിയത്. വില്ലിയന്റെ ക്രോസിനു ജിസ്യൂസ് ഗോളിലേക്കു തല വയ്ക്കുകയായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more