| Wednesday, 17th December 2025, 6:29 pm

ഇന്റര്‍ മയാമി സൂപ്പര്‍ താരത്തിന്റെ കരാര്‍ പുതുക്കിയേക്കും; റിപ്പോര്‍ട്ട്!

ശ്രീരാഗ് പാറക്കല്‍

ഇന്റര്‍ മയാമിയുമായുള്ള ലൂയിസ് സുവാരസിന്റെ കരാര്‍ പതുക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഉറുഗ്വെയ്ന്‍ സ്‌ട്രൈക്കറുടെ കരാര്‍ ഈ വര്‍ഷാവസാനം കഴിയാനിരിക്കെയാണ് ഇന്‍ന്റര്‍ മയാമിയുടെ നീക്കം. ഇതോടെ 2026 ഡിസംബര്‍ വരെ സുവാരസ് കരാര്‍ നീട്ടുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ കുറച്ച് മത്സരങ്ങളിലായി സുവാരസ് ടീമിന് വേണ്ടി മത്സരിക്കാന്‍ സാധിച്ചില്ലായിരുന്നു. താരത്തിന് പകരം യുവ താരങ്ങളെ കളത്തിലിറക്കിയത് പല ഊഹാപോഹങ്ങള്‍ക്കും വഴിവെച്ചിരുന്നു. സുവാരസ് ഉടന്‍ ടീം വിടാന്‍ സാധ്യതയുണ്ടെന്ന രീതിയിലായിരുന്നു പല ചര്‍ച്ചകളും.

അടുത്തിടെ ഇന്റര്‍ മയാമി സൂപ്പര്‍ താരങ്ങളായ ജോഡി ആല്‍ബയും സെര്‍ജിയോ ബുസ്‌കെറ്റ്‌സും ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ടീമില്‍ അനുഭവസമ്പത്തുള്ള സുവാരസിന്റെ സേവനം മയാമിക്ക് പ്രധാനമാണ്.

മാത്രമല്ല മെസിയുമായുള്ള സുവാരസിന്റെ കോമ്പിനേഷന്‍ ബ്രേക്ക് ചെയ്യാനും മയാമി തയ്യാറാകില്ല. ഇതോടെ സുവാരസിനെ ടീമില്‍ നിലനിര്‍ത്താന്‍ തന്നെയാകും മാനേജ് മെന്റിന്റെ തീരുമാനവും.

നിലവില്‍ ടീമിന് വേണ്ടി സുവാരസ് 10 ഗോളുകളാണ് 2025ല്‍ സ്വന്തമാക്കിയത്. 2024 സീസണില്‍ 20 ഗോളും താരം അക്കൗണ്ടിലാക്കിയിരുന്നു. രണ്ട് സീസണിലുമായി 19 അസിസ്റ്റ് ഗോളുകളുകളാണ് താരത്തിന്റെ പേരിലുള്ളത്.

അതേസമയം മേജര്‍ ലീഗ് സോക്കറില്‍ കരുത്തരായ വാന്‍കൂവര്‍ വൈറ്റ് ക്യാപ്‌സിനെ പരാജയപ്പെടുത്തിയാണ് ലയണല്‍ മെസിയുടെ ഇന്റര്‍ മയാമി തങ്ങളുടെ ചരിത്രത്തിലെ ആദ്യ എം.എല്‍.എസ് കിരീടം സ്വന്തമാക്കിയത്. ഈസ്റ്റേണ്‍ കോണ്‍ഫറന്‍സ് വിജയത്തിന് പിന്നാലെയാണ് വെസ്റ്റേണ്‍ കോണ്‍ഫറന്‍സ് ജേതാക്കളായ വൈറ്റ് ക്യാപ്‌സിനെതിരെ കിരീടപ്പോരാട്ടത്തില്‍ മയാമി ഏറ്റുമുട്ടിയത്.

സ്വന്തം തട്ടകമായി ചെയ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് മെസിയും സംഘവും വൈറ്റ് ക്യാപ്‌സിനെ തകര്‍ത്തുവിട്ടത്. മയാമിക്കൊപ്പം മെസിയുടെ നാലാം കിരീടമാണിത്.

Content Highlight: Luis Suarez’s contract with Inter Miami may be extended, report says

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more