| Thursday, 13th December 2018, 9:17 am

ചെയ്ത പാപങ്ങള്‍ക്കല്ലേ ഫാദര്‍ കുമ്പസരിക്കാന്‍ പറ്റൂ...ചെയ്യാന്‍ പോകുന്ന പാപങ്ങള്‍ക്ക് പറ്റില്ലല്ലോ; ലൂസിഫര്‍ ടീസര്‍ പുറത്തുവിട്ട് മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലിറങ്ങുന്ന ലൂസിഫറിന്റെ ടീസര്‍ പുറത്തുവിട്ടു. സൂപ്പര്‍താരം മമ്മൂട്ടിയാണ് ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടത്.

മുരളി ഗോപി തിരക്കഥയെഴുതിയ ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്.

ALSO READ: ലൂസിഫറിന് പുറമേ പ്രണവിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ട്രെയ്‌ലറും; പുറത്ത് വിടുന്നത് ദുല്‍ഖര്‍ സല്‍മാന്‍

ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഗെറ്റപ്പ് ആരാധകരെ ആവേശത്തിലാക്കുമെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. മോഹന്‍ലാല്‍ നടന്നുപോകുന്ന പശ്ചാത്തലദൃശ്യവും കറുത്ത അംബാസഡര്‍ കാറിന്റെ എന്‍ട്രിയും സിനിമയുടെ ഹൈപ്പ് വര്‍ധിപ്പിക്കുന്നു.


പൃഥ്വിരാജ് എന്ന സംവിധായകന്റെ വേഷത്തിനും സിനിമാപ്രേമികള്‍ കാത്തിരിക്കുകയാണ്.

മോഹന്‍ലാലിന്റെ സഹോദരനായി ടൊവിനോയും മറ്റൊരു പ്രധാനപ്പെട്ട വേഷം ഇന്ദ്രജിത്തും കൈകാര്യം ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനപ്പെട്ട സ്ത്രീ കഥാപാത്ര വേഷങ്ങളില്‍ മഞ്ജു വാരിയര്‍, മംമ്ത മോഹന്‍ദാസ്, സാനിയ ഇയ്യപ്പന്‍ എന്നിവരാണ് എത്തുന്നത്. വമ്പന്‍ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more