| Monday, 17th June 2019, 11:38 pm

ലൂസിഫര്‍ ബിഹൈന്‍ഡ് ദ സീന്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍; ആവേശത്തോടെ ആരാധകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ‘ലൂസിഫറി’ലെ സംഘട്ടന രംഗത്തിലെ പിന്നാമ്പുറക്കാഴ്ചകള്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ‘ലൂസിഫര്‍ ബിഹൈന്‍ഡ് ദ സീന്‍ സെഗ്മന്റ് -1’ എന്ന പേരിലിറങ്ങിയ വീഡിയോയില്‍ കടവുളെ പോലെ എന്ന ഗാന പശ്ചാത്തലത്തിലെ സംഘടന രംഗത്തിന്റെ ചിത്രീകരണമാണ് കാണിച്ചത്.

പൃഥ്വിരാജ് കില്‍ ബില്‍ എന്നെഴുതിയ ഷര്‍ട്ട് ധരിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന വീഡിയോ റിലീസായി നിമിഷങ്ങള്‍ക്കകം തന്നെ വൈറലായിരുന്നു. ലൂസിഫര്‍ റിലീസ് ചെയ്ത് 50 ദിവസങ്ങള്‍ക്കുള്ളില്‍ 200 കോടി ക്ലബിലെത്തിയിരുന്നു. ഈ നേട്ടം കൈവരിച്ച ആദ്യ മലയാളസിനിമയായി റെക്കോര്‍ഡിട്ടിരുന്നു. മജ്ഞു വാര്യര്‍, വിവേക് ഒബ്രോയ്, ടൊവിനോ തോമസ്, സാനിയ ഇയ്യപ്പന്‍ തുടങ്ങി വലിയൊരു താരനിരതന്നെയുണ്ടായിരുന്നു ലൂസിഫറില്‍.

ഇതിനിടെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനെ കുറിച്ച് ചര്‍ച്ചകള്‍ ചൂട് പിടിച്ചിരുന്നു. ലൂസിഫര്‍ രണ്ടാം ഭാഗത്തെക്കുറിച്ച് അടുത്തിടെ നടന്ന അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞത് ഇങ്ങനെയായിരുന്നു- ‘രണ്ടാം ഭാഗത്തിന്റെ ചില ആശയങ്ങള്‍ മനസ്സിലുണ്ട്. അതില്‍ മുന്നോട്ടുപോകുന്നുമുണ്ട്. ആദ്യ ഭാഗത്തിനേക്കാള്‍ വലിയ കാന്‍വാസില്‍ രണ്ടാം ഭാഗം അണിയിച്ചൊരുക്കേണ്ടി വരും. ലൂസിഫര്‍ 2 യാഥാര്‍ഥ്യമാക്കണമെങ്കില്‍ തീര്‍ച്ചയായും വലിയൊരു ബജറ്റ് തന്നെ വേണ്ടി വരും.’

Latest Stories

We use cookies to give you the best possible experience. Learn more