[] കൊച്ചി: പെട്രോളിയം,ഡീസല്‍ വില വര്‍ധനക്കു തൊട്ടു പിറകെ പാചകവാതക വിലയും വര്‍ധിച്ചു. സബ്‌സിഡിയുള്ള സിലിണ്ടറിന് നാല് രൂപയും സബ്‌സിഡിയില്ലാത്ത ഗാര്‍ഹിക സിലിണ്ടറിന് 24 രൂപയുമാണ് കൂടിയത്.
ഇതോടെ സബ്‌സിഡി സിലിണ്ടര്‍ വില 445 രൂപയും സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 960 രൂപയും നല്‍കേണ്ടി വരും.
വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 35 രൂപയാണ് വര്‍ധിച്ചത്. എല്ലാ മാസത്തിലും ഒന്നാം തിയ്യതി പാചകവാതക വില വര്‍ദ്ധിപ്പിക്കാനുള്ള എണ്ണക്കമ്പനികളുടെ തീരുമാനത്തിന്റെ ഭാഗമായാണ് വില വര്‍ധന.
വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകള്‍ക്ക് 35 രൂപ വര്‍ദ്ധിച്ച് 1671.80 രൂപ എന്ന നിലയിലെത്തി. പാചക വാതക സിലിണ്ടറുകള്‍ക്ക് പ്രതിമാസം അഞ്ച് രൂപ വീതം വര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി.
അതേ സമയം പുതുക്കിയ പെട്രോള്‍, ഡീസല്‍ വില പ്രാബല്യത്തില്‍ വന്നു. പെട്രോള്‍ ലിറ്ററിന് ഒരു രൂപ 69 പൈസയാണ് കൂട്ടിയത്. ഡീസലിന് 50 പൈസയും വര്‍ധിപ്പിച്ചു.