| Monday, 23rd March 2026, 8:28 am

ശമ്പളം കുറവ്; മിടുക്കരായ അഭിഭാഷകര്‍ ജഡ്ജിയാവാന്‍ തയ്യാറാവുന്നില്ല: സുപ്രീം കോടതി ജഡ്ജി

നിഷാന. വി.വി

ന്യൂദല്‍ഹി: ജഡ്ജിമാര്‍ക്കുള്ള പ്രതിമാസ ശമ്പളം വര്‍ധിപ്പിക്കണെമെന്ന് സുപ്രീം കോടതി ജഡ്ജി ദീപാങ്കര്‍ ദത്ത. നിലവിലുള്ള 2.25 ലക്ഷം രൂപ വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം.

കുറഞ്ഞ ശമ്പളം കാരണം കഴിവുള്ള അഭിഭാഷകര്‍ ജഡ്ജിമാരാവാന്‍ വിസമ്മതിക്കുകയായണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ശമ്പള വര്‍ധനവിനെകുറിച്ച് ചിന്തിക്കട്ടെയെന്നും ദത്ത കൂട്ടിച്ചേര്‍ത്തു.

ഒരു സ്വകാര്യ ചടങ്ങില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
‘ കേന്ദ്ര സര്‍ക്കാര്‍ അതിനെക്കുറിച്ച് ചിന്തിക്കട്ടെ, അര്‍ഹരായവര്‍ ജഡ്ജിമാരാവാന്‍ തയ്യാറാവുന്നില്ല. യോഗ്യരായവര്‍ ബെഞ്ചിലില്ലെങ്കില്‍ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനെക്കുറിച്ച് ചിന്തിക്കരുത്,’ അദ്ദേഹം പറഞ്ഞു.

നിലവില്‍ ജഡ്ജിമാര്‍ക്ക് ലഭിക്കുന്ന ശമ്പളവും മറ്റ് അലവന്‍സുകളും അഭിഭാഷകരെ ജഡ്ജിമാരാകാന്‍ ആകര്‍ഷിക്കുന്നതിന് പര്യാപ്തമല്ലെന്നും ഒരു നല്ല വക്കീലിന് സ്വകാര്യ പ്രാക്ടീസിങ്ങിലൂടെ ലഭിക്കുന്ന വരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ കുറവാണെന്നും ദത്ത പറഞ്ഞു.

ഒരു പ്രമുഖ അഭിഭാഷകന്‍ ജഡ്ജി സ്ഥാനം നിരസിച്ചതിനെ ഇതിനൊരു ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിമാസം 2.25 ലക്ഷം രൂപയും അലവന്‍സുകളും കൊണ്ട് രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഴിയില്ലെന്നും വളര്‍ത്തുമൃഗങ്ങള്‍ക്ക് തന്നെ മാസം നാലര ലക്ഷം രൂപ വേണമെന്ന് അദ്ദേഹം പറഞ്ഞതായി ദത്ത പറഞ്ഞു.

ജഡ്ജിയായാല്‍ താന്‍ മോഷ്ടിക്കാന്‍ പോവേണ്ടി വരുമെന്ന് മറ്റൊരു അഭിഭാഷകന്‍ പറഞ്ഞതായും അദ്ദേഹം പറഞ്ഞു.

Content Highlight: Low salary; smart lawyers are not ready to become judges: Supreme Court judge

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more