| Sunday, 12th April 2026, 11:31 am

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ലവ് ജിഹാദ് കേസുകള്‍ വര്‍ധിക്കുന്നു; ആരോപണവുമായി കേന്ദ്ര മന്ത്രി

നിഷാന. വി.വി

ധാര്‍വാഡ്: കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ലവ് ജിഹാദ് കേസുകള്‍ വര്‍ധിച്ച് വരികയാണെന്ന ആരോപണവുമായി കേന്ദ്ര മന്ത്രി പഹ്ലാദ് ജോഷി.

കര്‍ണാടക സര്‍ക്കാര്‍ വിഷയം ഗൗരവമായി തന്നെ പരിഗണിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ജോഷി ആവശ്യപ്പെട്ടു.

ഇത്തരം സംഭവങ്ങള്‍ക്ക് പിന്നില്‍ ഒരു വ്യവസ്ഥാപിത ശൃംഖലയുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

‘ലവ് ജിഹാദ് കേസുകള്‍ എല്ലായിടത്തും സംഭവിക്കുന്നു. ഒരു ആസൂത്രിത ശൃംഖലയുണ്ടെന്ന് ഞാന്‍ കരുതുന്നു.

കോണ്‍ഗ്രസ് അധികാരത്തിലുള്ളിടത്ത് ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ച് വരികയാണ്. സര്‍ക്കാര്‍ ഇത് ഗൗരവമായി പരിഗണിക്കണം,’ ജോഷി പറഞ്ഞു.

കര്‍ണാടകയിലെ ഹുബ്ബുളളിയില്‍ ഒരു ജിം ട്രെയിനര്‍ ഹിന്ദുയുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഇത് ലവ് ജിഹാദ് ആണെന്നും ഹിന്ദുത്വ സംഘടനകളും കുടുംബവും ആരോപിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

യുവതിയുടെ വീട് സന്ദര്‍ശിച്ച ജോഷി കേസ് ഗൗരവമായി അന്വേഷിക്കണമെന്നും അല്ലാത്ത പക്ഷം ജനങ്ങള്‍ തെരുവിലിറങ്ങുന്ന സാഹചര്യമുണ്ടാവുമെന്നും പറഞ്ഞു.

ധാര്‍വാഡില്‍ നടന്ന കോണ്‍ഗ്രസ് നേതാവിന്റെ മരണത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു.

സംസ്ഥാനത്തെ സമാധാനം തകര്‍ന്നുവെന്നും പൊലീസുകാരുടെ ട്രാന്‍സ്ഫറുകളില്‍ പോലും അഴിമതി നടക്കുന്നുണ്ടെന്നും ജോഷി ആരോപിച്ചു.

Content Highlight: Love jihad cases are increasing in Congress-ruled states; Union Minister alleges

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more