തിരുവനന്തപുരം: ലോട്ടറി വിവാദം സംബന്ധിച്ച് സര്‍ക്കാര്‍ പ്രതിപക്ഷ സംവാദം ഇന്ന്. കോണ്‍ഗ്രസ് നേതാവ് വി ഡി സതീശനും ധനമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എം ഗോപകുമാറും തമ്മിലാണ് സംവാദം. വൈകുന്നേരം നാലുമണിക്ക് പ്രസ് ക്ലബിലാണ് സംവാദം.
പ്രസ് ക്ലബില്‍ പത്രപ്രവര്‍ത്തകരുടെ സാന്നിധ്യത്തിലായിരിക്കും സംവാദം. ആദ്യം ഇരുവര്‍ക്കും സ്വന്തം നിലപാടുകള്‍ വ്യക്തമാക്കാം. പിന്നീട് പരസ്പരം ചോദ്യങ്ങള്‍ ഉന്നയിക്കാം. ഇതിന്‌ശേഷം മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ഇരുവരും മറുപടി നല്‍കും. തുടര്‍ന്ന് ഇരുവര്‍ക്കും അവസാനമായി പറയാനുള്ളത് പറഞ്ഞ് അവസാനിപ്പിക്കാം ഇതാണ് സംവാദത്തിന്റെ രീതി.
കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ലോട്ടറിയുമായി ബന്ധപ്പെട്ട് ഐസക്കിനെതിരെ ആരോപണമുന്നയിച്ചത് വി ഡി സതീശനായിരുന്നു. അന്യസംസ്ഥാന ലോട്ടറി ഉടമകളില്‍ നിന്ന് ഐസക്ക് പണം വാങ്ങിയെന്നായിരുന്നു സതീശന്റെ ആരോപണം.
ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നിര്‍വാഹക സമിതി അംഗമായിരുന്ന ഗോപകുമാര്‍ റവന്യൂ വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു.