| Sunday, 27th September 2026, 2:10 pm

ലോകത്തിലെ ഏറ്റവും മികച്ച ടീമിനോടാണ് തോറ്റത്; ഇംഗ്ലണ്ടിന്റെ പരാജയത്തിന് പിന്നാലെ ആന്റണി ഗോർഡൻ

അഞ്ജലി പി.കെ.

2026 – 27 യൂവേഫ നേഷൻസ് ലീഗ് ഓപ്പണറിൽ സ്പെയിനിനെതിരായ തോൽവിൽ പ്രതികരിച്ച് ഇംഗ്ലണ്ട് വിങ്ങർ ആന്റണി ഗോർഡൻ. സെപ്റ്റംബർ 26ന് വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇംഗ്ലണ്ട് 2-3 ന് സ്പെയിനോട് പരാജയപെടുകയിരുന്നു. ഇതിനുപിന്നാലെയാണ് ഗോർഡൻ വിശദീകരവുമായി മുന്നോട്ടുവന്നത്. ടോക്ക് സ്പോർട്ടിനോട് സംസാരിക്കുകയിരുന്നു താരം.

‘വേനൽക്കാലത്തിനുശേഷം നിരവധി വിവാദങ്ങളും ആളുകളുടെ പല അഭിപ്രായങ്ങളും ഉണ്ടായിരുന്നു. പക്ഷെ ലോകത്തിലെ ഏറ്റവും മികച്ച ടീമിനെതിരെയാണ് ഞങ്ങൾ തോറ്റത്. മത്സരം 3–2 എന്ന നിലയിൽ വളരെ ആവേശകരമായിരുന്നു. ഇത്തരത്തിൽ തോൽക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.

ആന്റണി ഗോർഡൻ

പിന്മാറി കളിക്കുന്നതിനേക്കാൾ ഒരു പിഴവിന്റെ പേരിൽ തോൽക്കുന്നതാണ് എനിക്ക് ഇഷ്ടം. കളിക്കളത്തിൽ ഭീരുവായി തോന്നാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇന്നത്തെ പ്രകടനത്തിന് ശേഷം എനിക്ക് അങ്ങനെ തോന്നുന്നില്ല. ഞങ്ങളുടെ പ്രകടനത്തിൽ അഭിമാനമുണ്ട്. ഞങ്ങൾ മത്സരം തോറ്റു. പക്ഷേ ഞങ്ങൾ പിന്മാറിയില്ല, വിജയത്തിനായി ശ്രമിച്ചുകൊണ്ടേയിരുന്നു,’ ഗോർഡൻ പറഞ്ഞു.

2026 ഫിഫ ലോകകപ്പിന് ശേഷമുള്ള ഇരുടീമുകളുടെയും ആദ്യ മത്സരമായിരുന്നു ഇത്. ലോകകപ്പിൽ ഫ്രാൻസിനെ തോൽപ്പിച്ച് ഇംഗ്ലണ്ട് വെങ്കല മെഡൽ നേടിയിരുന്നു. സെമിഫൈനലിൽ അർജന്റീനയോട് 2–1ന് തോറ്റാണ് ഇംഗ്ലണ്ട് ഫൈനൽ കാണാതെ കളം വിടേണ്ടി വന്നത്. മത്സരത്തിൽ ഒരു ഘട്ടത്തിൽ ഇംഗ്ലണ്ട് മുന്നിലായിരുന്നെങ്കിലും രണ്ടാം പകുതിയിൽ ഡിഫൻസ് തകർന്നതാണ് തോൽവിക്ക് കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മത്സരത്തിൽ ഇംഗ്ലണ്ട് പരിശീലകൻ തോമസ് ട്യൂഷലിന്റെ തന്ത്രങ്ങളെക്കുറിച്ചും വലിയ ചർച്ചകൾ ഉയർന്നിരുന്നു. സ്പെയിനിനെതിരായ മത്സരത്തിൽ ഗോൾ നേടിയതോടെ ഗോർഡന്റെ ഇംഗ്ലണ്ട് ടീമിനായുള്ള ഗോൾ നേട്ടം അഞ്ചായി. 26 മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകളും അഞ്ച് അസിസ്റ്റുകളുമാണ് താരത്തിന്റെ ഇതുവരെയുള്ള ഇംഗ്ലണ്ടിനായുള്ള നേട്ടം.

Content Highlights: Loss against Spain in the 2026–27 UEFA Nations League opener

അഞ്ജലി പി.കെ.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്നി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദവും മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദവും നേടി.

We use cookies to give you the best possible experience. Learn more