| Sunday, 2nd May 2021, 11:08 am

മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അബ്ദുസമദ് സമദാനി മുന്നില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അബ്ദുസമദ് സമദാനി മുന്നില്‍. 13000ത്തിലേറെ വോട്ടുകള്‍ക്കാണ് സമദാനി ലീഡ് ചെയ്യുന്നത്.

സി.പി.ഐ.എമ്മിലെ വി.പി സാനുവാണ് തൊട്ടുപിന്നില്‍. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ അബ്ദള്ളക്കുട്ടി മൂന്നാം സ്ഥാനത്താണ്.

നേരത്തെ മുസ്‌ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയായിരുന്നു മലപ്പുറം എം.പി. അദ്ദേഹം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിച്ച സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. വന്‍ ഭൂരിപക്ഷത്തിനായിരുന്നു മണ്ഡലത്തില്‍ നിന്ന് കുഞ്ഞാലിക്കുട്ടി ജയിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more