[] എറണാകുളം: യു.പി.എ മന്ത്രസഭയിലെ കേന്ദ്രമന്ത്രിമാര്‍ ബഹുഭൂരിപക്ഷവും പരാജയം രുചിച്ചപ്പോഴും കടപുഴകാതെ കെ.വി തോമസ്.
മുന്‍ ഐ.എ.എസ്സുകാരനായ ക്രിസ്റ്റി ഫര്‍ണാണ്ടസിനെ ഇടതുപക്ഷം എറണാകുളം പിടിക്കാനിറക്കിയത് വലിയ പ്രതീക്ഷകളോടെയായിരുന്നു. പ്രാദേശിക നേതാക്കള്‍ക്കുണ്ടായിരുന്ന എതിര്‍പ്പിനെ മറികടന്നായിരുന്നു എല്‍.ഡി.എഫ് ഫര്‍ണാണ്ടസിനെ സ്ഥാനാര്‍ത്ഥിയാക്കിയത്.
കേന്ദ്ര ഭക്ഷ്യ സുരക്ഷാ മന്ത്രിയായ കെ.വി തോമസിനാണ് കൊച്ചിയിലേക്ക് മെട്രോ റെയില്‍ കൊണ്ടുവന്നതിന്റെ ക്രെഡിറ്റ്. 82,956 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെ.വി തോമസ് വിജയിച്ചിരിക്കുന്നത്.