തിരുവനന്തപുരം: മണ്ഡലകാലത്ത് ശബരിമലയില്‍ 500 വനിതാ പൊലീസുകാരെ നിയോഗിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. നടതുറക്കുമ്പോള്‍ മുതല്‍ വനിതാ പൊലീസുകാര്‍ ശബരിമലയിലുണ്ടാവും. പൊലീസ് സേനയില്‍ സ്ത്രീപുരുഷ വ്യത്യാസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമലയില്‍ പ്രായഭേദമന്യാ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെതിരെ ചില ഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഡി.ജി.പി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
വനിതാ പൊലീസുകാരെ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് അഞ്ച് സംസ്ഥാനങ്ങള്‍ക്കു ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ കത്തയച്ചു. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ നിന്നാണ് വനിതാ പൊലീസിനെ ആവശ്യപ്പെട്ടിരിക്കുന്നത്.
Also Read:കടല്‍ പ്രക്ഷുബ്ധമാകുമെന്നറിയാതെ നൂറോളം മത്സ്യത്തൊഴിലാളികള്‍ ഉള്‍ക്കടലില്‍
18 നാണ് തുലാമാസ പൂജയ്ക്കായി നട തുറക്കുന്നത്. അപ്പോഴേക്കും ശബരിമലയിലെത്തുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കായി വനിതാ പൊലീസിനെ നിയോഗിക്കാനാണ് തീരുമാനം.
അതിനിടെ, വനിതാ പൊലീസുകാര്‍ക്ക് ശബരിമലയ്ക്ക് പോകാന്‍ എതിര്‍പ്പുള്ളതായി രഹസ്യാന്വേഷണ വിഭാഗം അറിയിച്ചിട്ടുണ്ട്. എതിര്‍പ്പുള്ളവരെ ഒഴിവാക്കി ക്യാമ്പുകളില്‍ നിന്നും വനിതാ ബെറ്റാലിയനുകളില്‍ നിന്നും വനിതകളെ കണ്ടെത്താനാണ് ഡി.ജി.പിയുടെ നിര്‍ദേശം.