| Tuesday, 24th November 2026, 7:50 pm

എവിടെ... ലോക്കി എവിടെ? ഡൂംസ്‌ഡേ ട്രെയ്‌ലറില്‍ ഒളിപ്പിച്ചുവെച്ച കാര്യങ്ങള്‍ ഡീക്കോഡ് ചെയ്ത് ആരാധകര്‍.

അമര്‍നാഥ് എം.

ഇതുവരെ പുറത്തുവിട്ട ടീസര്‍ തന്നതിന്റെ ഹൈപ്പിനെ ഡബിള്‍ ഡോസില്‍ മറികടക്കുന്ന ട്രെയ്‌ലറാണ് ഡൂംസ്‌ഡേയുടെ അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം പുറത്തുവിട്ടത്. ആവേശവും ആകാംക്ഷയും ഇരട്ടിയാക്കിക്കൊണ്ട്, കഥയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാത്ത ട്രെയ്‌ലറാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ ചര്‍ച്ച.

എന്‍ഡ് ഗെയിമിന് ശേഷം പെഗ്ഗി കാര്‍ട്ടര്‍ക്കൊപ്പമുള്ള ജീവിതം തെരഞ്ഞെടുത്ത ക്യാപ്റ്റന്‍ അമേരിക്കയെ കാണിച്ചുകൊണ്ടാണ് ട്രെയ്‌ലര്‍ ആരംഭിക്കുന്നത്. സ്റ്റീവ് റോജേഴ്‌സിനെ കാണാനായി ഫന്റാസ്റ്റിക് ഫോര്‍ എത്തുന്നിടത്ത് ട്രെയ്‌ലര്‍ മറ്റൊരു ലെവലിലേക്ക് കടക്കുന്നു. പിന്നീട് തണ്ടര്‍ബോള്‍ട്‌സ്, എക്‌സ് മെന്‍, വക്കാന്‍ഡിയന്‍സ് എന്നിവരെയെല്ലാം കണക്ട് ചെയ്താണ് ട്രെയ്‌ലര്‍ മുന്നോട്ട് പോകുന്നത്.

ഡൂംസ്‌ഡേ Photo: Screen grab/ Marvel Entertainment

അവഞ്ചേഴ്‌സ്, എക്‌സ് മെന്‍ ഫാന്‍സിന് നൊസ്റ്റാള്‍ജിയ സമ്മാനിക്കുന്ന രണ്ട് ഡയലോഗ് ട്രെയ്‌ലറിനെ വേറെ ലെവലാക്കി. എന്നാല്‍ സകല സൂപ്പര്‍ഹീറോകളും കൈയടി നേടിയപ്പോള്‍ ഒരാളുടെ അസാന്നിധ്യമാണ് പലരും ചര്‍ച്ച ചെയ്യുന്നത്. ഡൂംസ്‌ഡേയില്‍ പ്രധാന നായകനാകുമെന്ന് കരുതിയ ലോക്കിയെ ഒരു ഷോട്ടില്‍ പോലും അണിയറപ്രവര്‍ത്തകര്‍ കാണിച്ചിട്ടില്ല.

എന്‍ഡ് ഗെയിമിന് മുമ്പ് വില്ലനായും പിന്നീട് മള്‍ട്ടിവേഴ്‌സ് സാഗയുടെ രക്ഷകനായും മാറിയ കഥാപാത്രമാണ് ലോക്കി. ഡൂംസ്‌ഡേയില്‍ ആരൊക്കെ തോറ്റാലും ലോക്കി വിജയിക്കുമെന്നാണ് ഫാന്‍ തിയറികള്‍. എല്ലാ സൂപ്പര്‍ഹീറോകളും അസംബിള്‍ ചെയ്ത് നില്‍ക്കുന്ന രംഗത്തില്‍ ലോക്കി ഇല്ലാത്തത് വലിയ അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ട്രെയ്‌ലറില്‍ കാണിക്കാത്തതുകൊണ്ട് ലോക്കിയുടെ സര്‍പ്രൈസ് എന്‍ട്രി ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്.

ഇതിനൊപ്പം ടോബി മഗ്വയറിന്റെ സ്‌പൈഡര്‍മാന്‍ ഡൂംസ്‌ഡേയില്‍ ഉണ്ടായേക്കുമെന്നും ട്രെയ്‌ലര്‍ ഡീക്കോഡ് ചെയ്യുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു. ഷാങ് ചി ലാന്‍ഡ് ചെയ്യുന്നത് പീറ്റര്‍ പാര്‍ക്കര്‍ ഒറ്റക്ക് ഇരിക്കുന്ന ബില്‍ഡിങ്ങിലാണെന്ന് ചിലര്‍ കണ്ടുപിടിച്ചിരിക്കുകയാണ്. ഇന്‍കര്‍ഷന്‍, യൂണിവേഴ്‌സ് കൊളിഷന്‍ തിയറികള്‍ ശരിവെക്കുന്ന ഫാന്‍ തിയറികള് ട്രെയ്‌ലര്‍ റിലീസിന് പിന്നാലെ കൂടുതല്‍ ശക്തമായി. തണ്ടര്‍ബോള്‍ട്‌സില്‍ ഏറ്റവും ശക്തനായ സെന്‍ട്രിയെ അധികം ഫോക്കസ് ചെയ്യാത്തതും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്.

കഥയുടെ 20 ശതമാനം മാത്രമേ അണിയറപ്രവര്‍ത്തകര്‍ ഇതുവരെ പുറത്തുവിട്ടിട്ടുള്ളൂ എന്നതും ശ്രദ്ധേയമാണ്. റൂസോ ബ്രദേഴ്‌സ് ഒളിപ്പിച്ചുവെച്ച സര്‍പ്രൈസുകള്‍ എന്തൊക്കെയാണെന്നറിയാന്‍ ഡിസംബര്‍ 17 വരെ കാത്തിരിക്കേണ്ടി വരുന്നതിന്റെ നിരാശയും പലരിലുമുണ്ട്. ബോക്‌സ് ഓഫീസിലെ സകല റെക്കോഡും ഡൂംസ്‌ഡേ തകര്‍ത്തെറിയുമെന്ന് ഉറപ്പാണ്.

Content Highlight: Loki’s absence in Doomsday trailer discussing by fans

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more