| Tuesday, 19th August 2025, 7:57 pm

ദാഹയാവാൻ ആദ്യം സമീപിച്ചത് കിങ് ഖാനെ, 'ഗ്രേറ്റ് എസ്‌കേപ്' എന്ന് ആരാധകർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വർഷത്തെ ഏറ്റവും വലിയ ഹൈപ്പിലൊരുങ്ങിയ ചിത്രമാണ് കൂലി. ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിന് റിലീസിന് മുമ്പ് ഉഗ്രൻ ഹൈപ്പും ഇറങ്ങിക്കഴിഞ്ഞപ്പോൾ ആവറേജ് പ്രതികരണവുമാണ് ലഭിക്കുന്നത്.

രജിനികാന്ത്, ഉപേന്ദ്ര, നാഗാർജുന അക്കിനേനി, സൗബിൻ ഷാഹിർ എന്നിങ്ങനെ വമ്പൻ താരനിരയിലൊരുങ്ങിയ ചിത്രമായിരുന്നിട്ട് കൂടി ആരാധകർ പ്രതീക്ഷിച്ചത് സിനിമയിൽ നിന്നും ലഭിച്ചില്ല.

350 കോടി ബഡ്ജറ്റിലൊരുങ്ങിയ ചിത്രത്തിന് 100 കോടി റിലീസിന് മുമ്പ് തന്നെ ലഭിച്ചിരുന്നു. ചിത്രത്തിൽ ബോളിവുഡ് താരം ആമിർ ഖാനും കാമിയോ വേഷത്തിൽ എത്തിയിരുന്നു. ദാഹ ആധോലോക കഥാപാത്രമായാണ് ആമിർ എത്തിയത്. എന്നാൽ ചിത്രം റിലീസ് ആയപ്പോൾ വളരെ മോശം അഭിപ്രായാണ് ചിത്രത്തിന് ലഭിച്ചത്.

എന്തിനാണ് ആമിറിനെ കൊണ്ടുവന്നതെന്നായിരുന്നു പലരും ചോദിച്ചത്. ആമിറിന്റെ സ്റ്റാർഡത്തെ ഉപയോഗിക്കാൻ ലോകേഷിന് കഴിഞ്ഞിട്ടില്ലെന്നും അഭിപ്രായമുണ്ട്.

എന്നാൽ കൂലിയിലെ ആമിറിന്റെ റോളിലേക്ക് ലോകേഷ് ആദ്യം സമീപിച്ചത് മറ്റാരെയുമല്ല സാക്ഷാൽ കിങ് ഖാനെയാണ്. എന്നാൽ ഷാരൂഖ് ഖാൻ ഈ വേഷം നിരസിക്കുകയും അത് പിന്നീട് ആമിറിലേക്ക് എത്തുകയും ആയിരുന്നുവെന്നാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

എന്നാൽ ഷാരൂഖ് ഖാൻ ഈ റോൾ ഒഴിവാക്കിയത് നന്നായി എന്നാണ് ആരാധകർ പറയുന്നത്. ഷാരൂഖ് ഖാന് ചെയ്യാൻ മാത്രം ആ ചിത്രത്തിൽ ഒന്നും ഇല്ലെന്നും എന്തിനാണ് വെറുതെ ഒരു റോൾ ചെയ്യുന്നതെന്നും ആരാധകർ പറയുന്നു. ഗ്രേറ്റ് എസ്‌കേപ്പ് എന്നും ചിലർ പറയുന്നുണ്ട്.

ഓഗസ്റ്റ് 14നാണ് ചിത്രം പുറത്തിറങ്ങിയത്. ലോകേഷും രജിനികാന്തും ആദ്യമായി ഒന്നിച്ച സിനിമയാണിത്. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രത്തിന്റെ നിർമാണം.

Content Highlight: Lokesh approach Sharukh Khan instead of Aamir in coolie Movie

We use cookies to give you the best possible experience. Learn more