| Sunday, 19th October 2025, 9:55 am

ട്രോളേറ്റൂ മോനേ... ചന്ദ്രക്ക് ഒര്‍ജിനല്‍ സൗണ്ട് തിരിച്ചുകിട്ടി; ലോകഃയുടെ പുതിയ ടീസര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയില്‍ ബെഞ്ച് മാര്‍ക്ക് സൃഷ്ടിച്ച സിനിമയായിരുന്നു ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. ചിത്രം 300 കോടിയും സ്വന്തമാക്കി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം ജിയോ ഹോട്ട്സ്റ്റാറിന്റെ യൂട്യൂബിലൂടെ ചിത്രത്തിന്റെ ടീസറും പുറത്ത് വന്നിരുന്നു.

ചിത്രത്തില്‍ കല്യാണി അവതരിപ്പിച്ച ചന്ദ്ര എന്ന കഥാപാത്രത്തിന് ഡബ്ബ് ചെയ്തത് ഗായിക സനോര ഫിലിപ്പായിരുന്നു. മികച്ച പ്രതികരണമാണ് സയനോരയുടെ ഡബ്ബിങ്ങിന് കിട്ടിയത്. പെര്‍ഫെക്ട് മാച്ചായിരുന്നു എന്നാണ് പ്രേക്ഷക പ്രതികരണം,

എന്നാല്‍ ടീസറില്‍ പുറത്ത് വന്ന ഒ.ടി.ടി ടീസറില്‍ കല്യാണി അവതരിപ്പിച്ച ചന്ദ്രയുടെ ശബ്ദം മാറിയിരുന്നു. ഇതിന് പിന്നാലെ ശബ്ദമാറ്റം ചൂണ്ടിക്കാട്ടി നിരവധി ട്രോളുകളും വന്നിരുന്നു. ‘ഞങ്ങള്‍ക്ക് ഒര്‍ജിനല്‍ വോയിസ് വേണമെന്നും ചന്ദ്രയുടെ വോയിസ് മാറിയോ എന്നുമുള്ള ചോദ്യങ്ങളും കമന്റ് ബോക്‌സില്‍ വന്നിരുന്നു.

ഇപ്പോഴിതാ ചന്ദ്രക്ക് ഒര്‍ജിനല്‍ വോയിസ് കൊടുത്തിരിക്കുകയാണ് ജിയോ ഹോട്ട്‌സ്റ്റാര്‍. ആദ്യത്തെ ടീസര്‍ ഡിലീറ്റ് ചെയ്ത് വീണ്ടും അപ്‌ലോഡ് ചെയ്തിരിക്കുകയാണ് ജിയോ ഹോട്ട്സ്റ്റാര്‍. ഈ വീഡിയോയ്ക്ക് താഴെയും നിരവധി പ്രതികരണങ്ങള്‍ വരുന്നുണ്ട്.

ഇപ്പോള്‍ സൗണ്ട് ഓക്കെയായി വെല്‍ ഡണ്‍ ഹോട്ട്‌സ്റ്റാര്‍ എന്നും കമന്റുകള്‍ ശ്രദ്ധിക്കുന്നതിന് നന്ദി എന്നും പ്രതികരണങ്ങള്‍ വന്നിട്ടുണ്ട്.

കമിങ് സൂണ്‍ എന്ന ടാല്‌ലൈനോടെയാണ് ലോകഃയുടെ ടീസര്‍ അപ്‌ലോഡ് ചെയ്തത്. എന്നാല്‍ സ്ട്രീമിങ് തീയതി പുറത്ത് വിട്ടിട്ടില്ല.

രണ്ട് സിനിമകളില്‍ കടത്തിവെട്ടിയാണ് ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര മലയാളത്തില്‍ ഇന്‍ഡസ്ട്രി ഹിറ്റ് ആയത്.

ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ്.

ലോകഃ 300 കോടി സ്വന്തമാക്കിയെന്ന ഔദ്യോഗിക അറിയിപ്പ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ പതിപ്പുകളും വിജയിച്ചു.

Content Highlight: Lokah’s new teaser is out in Jio Hotstar

We use cookies to give you the best possible experience. Learn more