ഓണം റിലീസുകളില്‍ അതിഗംഭീര മുന്നേറ്റം നടത്തുകയാണ് കല്യാണി പ്രിയദര്‍ശന്‍ പ്രധാനവേഷത്തിലെത്തിയ ലോകഃ. തരംഗത്തിന് ശേഷം ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ അത്ഭുതം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മലയാളത്തിലെ ആദ്യത്തെ വുമണ്‍ സൂപ്പര്‍ഹീറോ ചിത്രമായാണ് ലോകഃ ഒരുങ്ങിയത്.
പാന്‍ ഇന്ത്യനായാണ് ലോകയെ അണിയറപ്രവര്‍ത്തകര്‍ പ്രേക്ഷകരിലേക്കെത്തിച്ചത്. കളക്ഷന്‍ കൂടുതല്‍ കിട്ടുമെന്ന കാരണത്താല്‍ മാത്രം പേരിന് പാന്‍ ഇന്ത്യനായി പുറത്തിറങ്ങിയ സിനിമകളില്‍ നിന്ന് ലോകഃ വ്യത്യസ്തമാണ്. ഏത് ഭാഷയിലേക്കും പെട്ടെന്ന് കണക്ടാകാന്‍ കഴിയുന്ന ചിത്രമാണ് ലോകഃ. അതില്‍ തന്നെ മറ്റ് പാന്‍ ഇന്ത്യന്‍ സിനിമകളില്‍ നിന്ന് ലോകഃ വേറിട്ടുനില്‍ക്കുന്നുണ്ട്.
സ്വന്തം ഭാഷക്ക് പുറത്തേക്ക് പോകുന്ന സിനിമയില്‍ മറ്റ് ഭാഷയിലെ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ നിര്‍മാതാക്കള്‍ മനപൂര്‍വം ചില സംഗതികള്‍ കുത്തിക്കയറ്റാറുണ്ട്. അത്തരത്തില്‍ ഒന്നാണ് ഭക്തി. ഹിന്ദി വേര്‍ഷന്‍ കാണുന്ന പ്രേക്ഷകര്‍ക്ക് കൂടുതല്‍ സന്തോഷമുണ്ടാകാന്‍ മനപൂര്‍വം ഭക്തി തിരുകിക്കയറ്റുന്നത് സ്ഥിരം കാഴ്ചയാണ്. ആര്‍.ആര്‍.ആര്‍, സലാര്‍, സിങ്കം എഗെയ്ന്‍, എന്നീ സിനിമകളില്‍ അനാവശ്യമായി ഭക്തി എലമെന്റ് ഉള്‍പ്പെടുത്തിയത് വിമര്‍ശനം നേരിട്ടിരുന്നു.
പുഷ്പ 2വിലെ കാളിയമ്മ ഫൈറ്റ് അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. കഥയുമായി യാതൊരു ബന്ധവുമില്ലാതിരുന്നിട്ട് കൂടി അത്തരമൊരു രംഗം ചിത്രത്തില്‍ വെച്ചത് ഹിന്ദി പ്രേക്ഷകരെ സന്തോഷിപ്പിക്കാനാണെന്ന് പലരും വിമര്‍ശിച്ചിരുന്നു. എന്നാല്‍ അവിടെയാണ് ലോകഃ എന്ന ചിത്രം വ്യത്യസ്തമാകുന്നത്.
സൂപ്പര്‍ഹീറോ സിനിമയെന്ന പേരില്‍ വന്ന ഹനുമാനിലേത് പോലെ ഭക്തി എലമെന്റ് ഉപയോഗിക്കാന്‍ വലിയ സാധ്യതയുണ്ടായിരുന്നിട്ടും അത് വേണ്ടെന്ന് വെച്ച സംവിധായകന്‍ ഡൊമിനിക് അരുണും കോ റൈറ്റര്‍ ശാന്തി ബാലചന്ദ്രനും പ്രത്യേക കൈയടി അര്‍ഹിക്കുന്നു. ഭക്തിക്ക് പകരം കേട്ടുശീലിച്ച ഒരു കഥയെ സാമൂഹിക വ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്ന തരത്തിലാക്കി അവതരിപ്പിക്കുകയും പ്രേക്ഷകരിലേക്ക് കണക്ടാകുന്ന തരത്തില്‍ ആ ഭാഗം സെറ്റ് ചെയ്തതും പുതിയൊരു അനുഭവമായി മാറി.
ചന്ദ്ര എങ്ങനെ സൂപ്പര്‍ഹീറോയായി എന്ന് കാണിക്കുന്ന ഭാഗം ഇന്നത്തെ ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ്. ഒരേസമയം ഫാന്റസി സബ്ജക്ട് പറയുകയും അതിനോടൊപ്പം സാമൂഹിക വ്യവസ്ഥിതിയെ ചോദ്യം ചെയ്യുകയും ചെയ്യുന്ന ലോകഃയിലെ റൈറ്റര്‍ ബ്രില്യന്‍സിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ഇനി വരുന്ന സൂപ്പര്‍ഹീറോ സിനിമകള്‍ക്ക് ഒരു ടെക്‌സ്റ്റ് ബുക്ക് എന്ന രീതിയില്‍ ഈ സിനിമ ചര്‍ച്ചചെയ്യപ്പെടുമെന്ന് ഉറപ്പാണ്.
Content Highlight: Lokah movie different from other Pan Indian Movies in terms of devotional elements