തിരുവനന്തപുരം: ഗവര്‍ണറുടെ കത്തുകള്‍ സര്‍ക്കാരിന് കിട്ടുന്നതിന് മുമ്പ് മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നുവെന്ന സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ പരാമര്‍ശത്തിനെതിരെ ലോക് ഭവൻ.
സ്പീക്കര്‍ പറഞ്ഞത് തെറ്റായ കാര്യമാണെന്നും ഭരണഘടനാ മൂല്യങ്ങളോട് സ്പീക്കര്‍ മാന്യത പുലര്‍ത്തണമെന്നും ലോക് ഭവൻ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
സ്പീക്കര്‍ക്ക് നല്‍കിയ കത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്നും ലോക് ഭവൻ പറയുന്നു. ഇന്നലെ (ചൊവ്വ)യാണ് ലോക് ഭവനെതിരെ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.
നയപ്രഖ്യാപനത്തില്‍ മുഖ്യമന്ത്രി പ്രസംഗിച്ച ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള കത്താണ് വിവാദമായത്. സാധാരണ നിലയില്‍ ഗവര്‍ണര്‍ കത്തയക്കുമ്പോള്‍ സ്പീക്കര്‍ക്കാണ് ആദ്യം നല്‍കേണ്ടതെന്നും എന്നാല്‍ ഈ കത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയ ശേഷമാണ് തനിക്ക് കിട്ടിയതെന്നായിരുന്നു ഷംസീറിന്റെ വിമർശനം. ഗവര്‍ണറുടെ കത്തിന് മറുപടി നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Content Highlight: lok bhavan against speaker AN Shamseer