| Friday, 8th May 2020, 9:54 am

ലോക് ഡൗണ്‍ ലംഘിച്ച് ഭാഗവത പാരായണം, പൊലീസ് എത്തിയപ്പോള്‍ ചിതറിയോടി; ബി.ജെ.പി നേതാവടക്കം 5 പേര്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: തൃശ്ശൂരില്‍  ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് ഭാഗവത പാരായണം. അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

എരുമപ്പെട്ടിക്ക് സമീപം പാഴിയോട്ടുമുറി നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ നടന്ന ഭാഗവത പാരായണത്തില്‍ 100 ലേറെ ആളുകള്‍ പങ്കെടുത്തതായാണ് വിവരം. ലോക്ക് ഡൗണ്‍ നിയമം ലംഘിച്ചതിനാണ് എരുമപ്പെട്ടി പൊലീസ് കേസെടുത്തത്.

രാവിലെ 7.30 ന് ആയിരുന്നു സംഭവം. ബി.ജെ.പി സംസ്ഥാന സമിതി അംഗം ഇ. ചന്ദ്രന്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് അറസ്റ്റിലായത്. സംഭവ സ്ഥലത്തെത്തിയ പൊലീസിനെ കണ്ട് പകുതിയിലേറെ ആളുകള്‍ ഓടി രക്ഷപ്പെട്ടു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

Latest Stories

We use cookies to give you the best possible experience. Learn more