| Thursday, 9th April 2020, 12:03 am

ചാവക്കാട് വിലക്ക് ലംഘിച്ച് പ്രാര്‍ഥന: തടയാനെത്തിയ പൊലീസുമായി സംഘര്‍ഷം; ഗര്‍ഭിണിയ്ക്ക് പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: ചാവക്കാട് പുത്തന്‍ കടപ്പുറം പള്ളിയില്‍ ലോക്ഡൗണ്‍ ലംഘിച്ച് വിശ്വാസികള്‍ പ്രാര്‍ത്ഥന നടത്തിയെന്ന് റിപ്പോര്‍ട്ട്. പ്രാര്‍ത്ഥനാ സമ്മേളനം തടയാനെത്തിയ പൊലീസുകാരും വിശ്വാസികളും തമ്മില്‍ സംഘര്‍ഷമുണ്ടായിയ സംഘര്‍ഷത്തില്‍ ഗര്‍ഭിണിയായ സ്ത്രീക്കും സി.ഐയ്ക്കും പരിക്കേറ്റിട്ടുണ്ട്.

പുത്തന്‍കടപ്പുറം ജുമാഅത്ത് പള്ളി കബര്‍സ്ഥാനിലായിരുന്നു സംഭവം. വിശ്വാസികള്‍ ബൈക്കുകളിലാണ് ഇവിടെയെത്തിയതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ബൈക്കുകള്‍ പൊലീസ് പിടിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞു.

സംഭവത്തില്‍ ചാവക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more