തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ആരംഭിച്ച സാഹചര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍.
ഡീപ്പ് ഫേക്ക് വീഡിയോയും ഓഡിയോയും ഉപയോഗിച്ചുള്ള പ്രചാരണങ്ങള്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി കമ്മീഷന്‍ അറിയിച്ചു.
വ്യാജ ചിത്രങ്ങളും ശബ്ദസന്ദേശങ്ങളും പ്രചാരണങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിച്ചു.
രാഷ്ട്രീയ പാര്‍ട്ടികള്‍ ഔദ്യോഗിക പേജുകളില്‍ ഇത്തരത്തിലുള്ള ഉള്ളടക്കങ്ങള്‍ നല്‍കരുത്. ഉണ്ടെങ്കില്‍ ഉടനെ തന്നെ നീക്കം ചെയ്യണം. ഡീപ്പ് ഫേക്ക് ഉപയോഗിച്ചുള്ള പ്രചാരണങ്ങള്‍ വേണ്ടെന്നും എ.ഐ പ്രചാരണങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ നിര്‍മാതാവിന്റെ പേര് വിവരങ്ങള്‍ നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് രണ്ട് ഘട്ടമായാണ് ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് നടക്കുക. ഡിസംബര്‍ ഒമ്പതിന് തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലും തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ ഡിസംബര്‍ പതിനൊന്നിനുമാണ് വോട്ടെടുപ്പ്.
നവംബര്‍ 21ാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. 22 ന് സൂക്ഷ്മ പരിശോധന നടക്കും. നവംബര്‍ 24 വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് പത്രിക പിന്‍വലിക്കാം. ഡിസംബര്‍ 13നാണ് വോട്ടെണ്ണല്‍ നടക്കും.
Content Highlight: Local elections: Election Commission to monitor AI campaign; Deep Fakes not allowed