| Thursday, 3rd October 2019, 9:05 am

സല കലക്കി, ലിവര്‍പൂള്‍ പൊളിച്ചു; ചങ്കിടിപ്പിച്ച് ആന്‍ഫീല്‍ഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ആന്‍ഫീല്‍ഡ്: ആന്‍ഫീല്‍ഡില്‍ ഏഴ് ഗോളുകള്‍ പിറന്ന മത്സരത്തില്‍ ലിവര്‍പൂളിന് ജയം. ഒപ്പത്തിനൊപ്പം നിന്ന ഓസ്ട്രേലിയന്‍ ക്ലബ് റെഡ്ബുള്‍ സാല്‍സ്ബര്‍ഗിനെ തോല്‍പ്പിച്ചാണ് ലിവര്‍പൂള്‍ വിജയം നേടിയത്. സ്‌കോര്‍: 4-3.

ഒരു ഘട്ടത്തില്‍ 3-3 ന് സമനിലയിലാകുമെന്ന മത്സരം മുഹമ്മദ് സലയുടെ ഗോളിലൂടെ ലിവര്‍പൂള്‍ സ്വന്തമാക്കുകയായിരുന്നു. ഇരട്ട ഗോളുകള്‍ നേടി സല താരമായി. ഒമ്പതാം മിനിറ്റില്‍ സാദിയോ മാനേ, 25-ാം മിനിറ്റില്‍ ആന്‍ഡ്രു റോബേര്‍ട്ട്‌സണ്‍, 36-ാം മിനിറ്റില്‍ മുഹമ്മദ് സല എന്നിവര്‍ സ്‌കോര്‍ ചെയ്തപ്പോള്‍ ലിവര്‍പൂള്‍ 3-0-ന്റെ ആധിപത്യം നേടുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ സാല്‍സ്ബര്‍ഗ് തങ്ങളുടെ മികച്ച കളി പിന്നീട് പുറത്തെടുക്കുകയായിരുന്നു. 39-ാം മിനിറ്റില്‍ ഹ്വാങ് ലീ ചാനിലൂടെ സാല്‍സ്ബര്‍ഗ് ഒരു ഗോള്‍ മടക്കി. പിന്നീട് 56, 60 മിനിറ്റുകളില്‍ വെറും നാലു മിനിറ്റിന്റെ വ്യത്യാസത്തില്‍ രണ്ടു ഗോളുകളുമായി അവര്‍ ഒപ്പമെത്തി. താകുമി മിനാമിനോയും, എര്‍ലിങ് ഹലാന്‍ഡുമായിരുന്നു സ്‌കോറര്‍മാര്‍.

പിന്നീട് ഇരു ടീമുകളും വിജയഗോളിനായി പൊരുതി. ഒടുവില്‍ 69-ാം മിനിറ്റില്‍ സലയിലൂടെ ലീഡെടുത്ത് ലിവര്‍പൂള്‍ വിജയത്തിലേക്ക് നീങ്ങുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പില്‍ ലിവര്‍പൂളിന്റെ ആദ്യ ജയമാണിത്. ആദ്യ മത്സരത്തില്‍ അവര്‍ നാപ്പോളിയോട് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോറ്റിരുന്നു. ആദ്യ മത്സരത്തില്‍ ഗെന്‍കിനെ ആറു ഗോളുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു സാല്‍സ്ബര്‍ഗിന്റെ മുന്നേറ്റം.

Latest Stories

We use cookies to give you the best possible experience. Learn more