| Wednesday, 25th March 2026, 2:05 pm

ക്ലബ്ബ് വിടാന്‍ തീരുമാനിച്ച് ലിവര്‍പൂളിന്റെ സൂപ്പര്‍ സ്റ്റാര്‍ മുഹമ്മദ് സല

ശ്രീരാഗ് പാറക്കല്‍

ലിവര്‍പൂളിന്റെ സൂപ്പര്‍ താരം മുഹമ്മദ് സല ക്ലബ്ബ് വിടാന്‍ തീരുമാനിച്ചു. സീസണിന്റെ അവസാനമായിരിക്കും ക്ലബ്ബ് വിടുന്നതെന്നാണ് സല അറിയിച്ചത്. ക്ലബ്ബില്‍ ഒമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷമാണ് സലയുടെ പടിയിറക്കം. കരാറില്‍ ഒരു വര്‍ഷം ബാക്കിയുണ്ടെങ്കിലും അവസാന അവര്‍ കരാര്‍ ഒഴിവാക്കാന്‍ ധാരണയായെന്ന് ക്ലബ്ബ് അറിയിച്ചു. വിടവാങ്ങല്‍ ഒരിക്കലും എളുപ്പമല്ലെന്ന് ആരാധകര്‍ക്കായി പങ്കുവച്ച വീഡിയോയില്‍ സല പറഞ്ഞു.

‘നിര്‍ഭാഗ്യവശാല്‍ ആ ദിവസം വന്നിരിക്കുന്നു. ഈ ക്ലബ്ബ്, ഈ നഗരം, ഈ ആളുകള്‍ ഇത്രത്തോളം എന്റെ ജീവിതത്തിന്റെ ഭാഗമായിത്തീരുമെന്ന് ഞാന്‍ ഒരിക്കലും സങ്കല്‍പ്പിച്ചിട്ടില്ല. ലിവര്‍പൂള്‍ ഒരു ഫുട്‌ബോള്‍ ക്ലബ്ബ് മാത്രമല്ല.

മുഹമ്മദ് സല

അതൊരു അഭിനിവേശമാണ്, ഇതൊരു ചരിത്രമാണ്, ഇതൊരു ആത്മാവാണ്. ഈ ക്ലബ്ബിന്റെ ഭാഗമല്ലാത്ത ആര്‍ക്കും എനിക്ക് വാക്കുകളില്‍ വിശദീകരിക്കാന്‍ കഴിയില്ല,’ സല സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.

2017ലാണ് സല ലിവര്‍പൂളിലെത്തുന്നത്. ക്ലബ്ബിന് വേണ്ടി 435 മത്സരങ്ങളില്‍ നിന്ന് 255 ഗോളുകള്‍ സലയ്ക്ക് നേടാന്‍ സാധിച്ചു. 33 കാരനായ ഈജിപ്ഷ്യന്‍ താരം ഇംഗ്ലീഷ് പ്രീമി.ര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച നാലാമത്തെ ഗോള്‍ വേട്ടക്കാരനാണ്.

പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് വേണ്ടി 281 ഗോള്‍ കോണ്‍ഡ്രിബ്യൂഷന്‍ സലയ്ക്കുണ്ട്. 92 അസിസ്റ്റുകളും 189 ഗോളുകളുമാണ് താരം നേടിയത്. 2019-20 സീസണിലും 2024-25 സീസണിലും ലിവര്‍പൂളിനെ കിരീടത്തിലെത്തിക്കുന്നതില്‍ സലയുണ്ടെ പങ്ക് വളരെ വലുതായിരുന്നു.

തന്റെ അവസാന ഘട്ടങ്ങളില്‍ ലിവര്‍പൂളുമായി ചില തകര്‍ക്കങ്ങള്‍ നിലനിന്നിരുന്നെന്ന് സല മുമ്പ് പറഞ്ഞിരുന്നു. പ്ലെയിങ് ഇലവനില്‍ നിന്ന് തന്നെ ഒഴിവാക്കിയതടക്കമുള്ള കാര്യങ്ങളായിരുന്നു താരം എടുത്തുകാട്ടിയത്.

Content Highlight: Liverpool superstar Mohamed Salah has decided to leave the club

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more