ഇന്ററിനെതിരായ ചാമ്പ്യന്‍സ് ലീഗിലെ ആറാം റൗണ്ട് മത്സരത്തിനുള്ള ടീമില്‍ നിന്നും മുഹമ്മദ് സലയെ പുറത്താക്കി. പരിശീലകന്‍ ആര്‍നെ സ്ലോട്ടിനെതിരെ താരം നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് സലയെ ടീമില്‍ നിന്നും മാറ്റിനിര്‍ത്തിയെന്നതാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ലീഡ്സ് യുണൈറ്റഡിനെതിരായ 3-3 സമനിലയ്ക്ക് ശേഷമാണ് മുഹമ്മദ് സലാഹ് ലിവര്‍പൂള്‍ മാനേജര്‍ ആര്‍നെ സ്ലോട്ടിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.
Mohamed Salah
ക്ലബ്ബും മാനേജരും തന്നെ ബസിനടിയിലേക്ക് തള്ളിയിടുകയാണെന്ന് പറഞ്ഞ ഈജിപ്ഷ്യന്‍ താരം, തന്റെ സ്ഥാനം നേടിയതിനാല്‍ എല്ലാ മത്സരങ്ങളും താന്‍ തന്നെ കളിക്കണമെന്നും കൂട്ടിച്ചേര്‍ത്തിരുന്നു.
അടുത്ത വാരാന്ത്യത്തില്‍ ആന്‍ഫീല്‍ഡിലേക്ക് മാതാപിതാക്കളെ ക്ഷണിച്ചതായും എഫ്‌കോണിലേക്ക് പോകുന്നതിന് മുമ്പ് ആരാധകരോട് വിടപറയാന്‍ ആഗ്രഹിക്കുന്നുവെന്നും സലാ പറഞ്ഞിരുന്നു. ഇത് ക്ലബ്ബിനായുള്ള തന്റെ അവസാന മത്സരമായിരിക്കാമെന്ന സൂചനയും താരം നല്‍കി.
മുഹമ്മദ് സലാഹ് ഈ സീസണില്‍ എല്ലാ മത്സരങ്ങളിലുമായി 18 കളികളില്‍ നിന്ന് അഞ്ച് ഗോളുകള്‍ നേടുകയും മൂന്ന് തവണ അസിസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മൂന്ന് പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ വെറും 45 മിനിറ്റ് മാത്രമാണ് താരം കളിച്ചത്.