| Thursday, 3rd July 2025, 3:31 pm

ലിവര്‍പൂള്‍ സൂപ്പര്‍ താരം വാഹനാപകടത്തില്‍ അന്തരിച്ചു

സ്പോര്‍ട്സ് ഡെസ്‌ക്

ലിവര്‍പൂള്‍ എഫ്.സിയുടെ പോര്‍ച്ചുഗല്‍ സ്റ്റാര്‍ ഫോര്‍വേഡ് ഡിയോഗോ ജോട്ട (28), സഹോദരന്‍ ആന്‍ഡ്രൂ ഫെലിപ്പ് (26) എന്നിവര്‍ ഇന്ന് (വ്യാഴാഴ്ച) രാവിലെ സ്‌പെയിനിലെ സമോറയില്‍ ഒരു വാഹനാപകടത്തില്‍ മരിച്ചു.

ഫുട്ബോള്‍ ലോകത്തെ മുഴുവന്‍ ദുഖത്തിലാക്കിയ വാര്‍ത്ത സ്പാനിഷ് മാധ്യമങ്ങളാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഈ വാര്‍ത്ത പിന്നീട് സ്പാനിഷ് സിവില്‍ ഗാര്‍ഡും ലിവര്‍പൂള്‍ എഫ്.സിയും സ്ഥിരീകരിക്കുകയായിരുന്നു. എ52 ഹൈവേയില്‍ നടന്ന വാഹനാപകടത്തിലാണ് 28കാരനായ ഫുട്‌ബോളര്‍ക്ക് ജീവന്‍ നഷ്ടമായത്.

2020ല്‍ വോള്‍വ്‌സില്‍ നിന്ന് ലിവര്‍പൂളില്‍ എത്തിയതിനുശേഷം ജോട്ട 182 മത്സരങ്ങള്‍ കളിച്ചു. മെയ് മാസത്തില്‍ അദ്ദേഹം പ്രീമിയര്‍ ലീഗ് കിരീടവും ഉയര്‍ത്തിയിരുന്നു. ക്ലബ്ബിലെ അഞ്ച് വര്‍ഷത്തിനിടെ രണ്ട് കാരബാവോ കപ്പുകളും താരം നേടിയിരുന്നു.

പോര്‍ച്ചുഗീസ് ടീമായ പാക്കോസ് ഡി ഫെരേരയില്‍ തന്റെ കരിയര്‍ ആരംഭിച്ച ജോട്ട അത്ലറ്റിക്കോ മാഡ്രിഡിലും എഫ്.സി പോര്‍ട്ടോയിലും കളിച്ചിരുന്നു. പോര്‍ച്ചുഗലിനായി 49 അന്താരാഷ്ട്ര മത്സരങ്ങളില്‍ ജോട്ട വിജയിച്ചു, ഈ കാലയളവില്‍ അദ്ദേഹം 2019 ലും കഴിഞ്ഞ മാസവും 14 ഗോളുകള്‍ നേടി യുവേഫ നേഷന്‍സ് ലീഗ് നേടി. 177 ഗോളുകളാണ് താരം കരിയറില്‍ നേടിയത്.

ജോട്ടയുടെ 25 വയസുള്ള സഹോദരന്‍ ആന്‍ഡ്രെ സില്‍വയും ഒരു പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിക്കാരനായിരുന്നു. ലോവര്‍ ഡിവിഷന്‍ പോര്‍ച്ചുഗീസ് ക്ലബ്ബായ പെനാഫിയേലിനൊപ്പം കളിച്ചിരുന്നു.

‘ഇന്ന് രാവിലെ സ്‌പെയിനില്‍ ഡിയോഗോ ജോട്ടയുടെയും ആന്‍ഡ്രെ സില്‍വയുടെയും മരണത്തില്‍ പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷനും മുഴുവന്‍ പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ സമൂഹവും തകര്‍ന്നുപോയി.

ദേശീയ ടീമിനു വേണ്ടി ഏകദേശം 50 മത്സരങ്ങള്‍ കളിച്ച ഡിയോഗോ ജോട്ട ഒരു മികച്ച കളിക്കാരന്‍ മാത്രമല്ല, എല്ലാ സഹതാരങ്ങളും എതിരാളികളും ബഹുമാനിച്ചിരുന്ന ഒരു അസാധാരണ വ്യക്തി കൂടിയായിരുന്നു,’ പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Content Highlight: Liverpool forward Diogo Jota And His brother died in car crash

We use cookies to give you the best possible experience. Learn more