ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച ഇതിഹാസതാരങ്ങളാണ് ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിന് വേണ്ടിയും ബാഴ്‌സലോണക്ക് വേണ്ടിയും ഇരുതാരങ്ങളും നടത്തിയ അവിസ്മരണീയമായ പോരാട്ടങ്ങൾ ഇപ്പോഴും ആരാധകരുടെ മനസിൽ മായാതെ നിൽക്കുന്ന ഓർമകളാണ്. റയൽ-ബാഴ്‌സ എൽക്ലാസിക്കോയിൽ പല സമയത്തും മെസിയും റൊണാൾഡോയും നടത്തിയ പോരാട്ടങ്ങൾ ഏറെ ശ്രദ്ധേയമാണ്.
ഒരിക്കൽ റൊണാൾഡൊക്കെതിരെ കളിക്കുമ്പോഴുള്ള അനുഭവം എങ്ങനെയാണെന്നതിനെക്കുറിച്ച് മെസി തുറന്നു പറഞ്ഞിരുന്നു. പരസ്പരം കളിക്കുമ്പോൾ റൊണാൾഡോ തന്നെ കഷ്ടപ്പെടുത്തിയെങ്കിലും അതെല്ലാം രസകരമായിരുന്നുവെന്നായിരുന്നു മെസി പറഞ്ഞത്. ഫുട്‌ബോൾ ഇറ്റാലിയയിലൂടെയാണ് മെസി ഇക്കാര്യം പറഞ്ഞത്. മെസിയുടെ ഈ വാക്കുകളാണ് ഇപ്പോൾ വീണ്ടും ചർച്ചയാവുന്നത്.
‘ക്രിസ്റ്റ്യാനോ റൊണാൾഡോ എന്റെ അതേ നിലവാരത്തിൽ കളിക്കുന്ന താരമാണെന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തിനെതിരെ കളിക്കുമ്പോൾ എന്നെ കഷ്ടപ്പെടുത്തിയെങ്കിലും റൊണാൾഡോക്കെതിരെ കളിക്കുന്നത് ആസ്വാദിച്ചിരുന്നു,’ മെസി പറഞ്ഞു.
റൊണാൾഡോ തന്റെ 41ാം വയസിലും പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യമാണ് ഫുട്‌ബോളിൽ നടത്തിക്കൊണ്ടിരിക്കുന്നത്. സൗദി പ്രൊ ലീഗിൽ അൽ നസറിന് വേണ്ടി ഈ സീസണിലും കളത്തിലിറങ്ങി ഗോൾ വേട്ട തുടരുകയാണ് റൊണാൾഡോ.
നിലവിൽ ഇതുവരെ 979 ഗോളുകൾ നേടിയ റൊണാൾഡോക്ക് 21 ഗോളുകൾ കൂടി നേടാൻ സാധിച്ചാൽ 1000 ഗോളുകളെന്ന ചരിത്ര നേട്ടത്തിലേക്കും നടന്നുകയറാൻ സാധിക്കും.
അതേസമയം മെസി അടുത്തിടെ ഇന്റർനാഷണൽ ഫുട്‌ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഫുട്‌ബോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ട് മെസി വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.
2028 കോപ്പ അമേരിക്കയിൽ അർജന്റീനക്കായി മെസി കളത്തിലിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആരാധകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയായിരുന്നു ഇതിഹാസത്തിന്റെ പടിയിറക്കം.
Content Highlight: Lionel Messi Talks About Cristaino Ronaldo