| Wednesday, 14th May 2025, 7:00 pm

ഏറ്റവും മികച്ച ഗോള്‍ ഏത്; മറുപടിയുമായി ലയണല്‍ മെസി

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോള്‍ ലോകത്തെ ഇതിഹാസ താരങ്ങളിലൊരാളാണ് അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസി. മാത്രമല്ല 859 കരിയര്‍ ഗോളുകളുമായാണ് ഫുട്‌ബോള്‍ ലോകത്ത് താരം മുന്നേറുന്നത്. നിലവില്‍ എം.എല്‍.എസില്‍ ഇന്റര്‍ മിയാമിക്ക് വേണ്ടി കളിക്കുകയാണ് മെസി. മെയ് 15ന് സാന്‍ ജോസിനെതിരെയാണ് മെസിയുടെ ഇന്റര്‍ മയാമി കളത്തില്‍ ഇറങ്ങുന്നുണ്ട്. പേയ്പാല്‍ പാര്‍ക്കിലാണ് മത്സരം.

ജൂണ്‍ 11ന് ന്യൂയോര്‍ക്കില്‍ നടന്ന ഒരു ചാരിറ്റി സംബന്ധമായ പരിപാടിയില്‍ സംസാരിക്കുന്നതിനിയില്‍ മെസി തനിക്ക് ഇഷ്ടപ്പെട്ട ഗോള്‍ ഏതാണെന്നതിന് മറുപടി പറഞ്ഞതാണ് ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ച ചെയ്യുന്നത്. എല്ലാ ഗോളുകളില്‍ നിന്ന് ഒരു ഗോള്‍ തെരഞ്ഞെടുക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും എല്ലാ ഗോളുകള്‍ക്കും അതിന്റേതായ സവിശേഷത ഉണ്ടെന്നും മെസി പരിപാടിയില്‍ പറഞ്ഞു.

‘എല്ലാ ഗോളുകളില്‍ നിന്നും ഒരു ഗോള്‍ മാത്രം തെരഞ്ഞെടുക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. ഓരോ ഗോളും അതിന്റേതായ രീതിയില്‍ സവിശേഷമാണ്, ചിലത് ശരിക്കും പ്രധാനമാണ് മറ്റ് ചിലത് അവിശ്വസനീയമായ ഓര്‍മകള്‍ തിരികെ കൊണ്ടുവരും.

എന്നാല്‍ ഈ അതുല്യമായ പ്രോജക്റ്റ് സാധ്യമാക്കുന്നതിന് എന്നെയും ഉള്‍പ്പെടുത്തിയത് വലിയ ബഹുമതിയാണ്. ഇതിന് പിന്നില്‍ ശക്തമായ ഒരു ലക്ഷ്യമുണ്ട്, അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്,’ മെസി പറഞ്ഞതായി ഔട്ട് ലുക്ക് റിപ്പോര്‍ട്ട് ചെയ്തു.

ഫുട്‌ബോള്‍ ലോകവും ആരാധകരും ഇനി കാത്തിരിക്കുന്നത് ഫിഫ ലോകകപ്പില്‍ മെസി ബൂട്ടണിയുമോ എന്നറിയാണ്. നിലവില്‍ ടൂര്‍ണമെന്റിന് ഇനിയും സയമുണ്ടെന്നും തീരുമാനം ഉടന്‍ അറിയിക്കുമെന്നുമാണ് മസി പറഞ്ഞത്.

കഴിഞ്ഞ ലോകകപ്പില്‍ ആവേശം നിറഞ്ഞ ഫൈനല്‍ പോരാട്ടത്തില്‍ ഫ്രാന്‍സിനെ പരാജയപ്പെടുത്തി അര്‍ജന്റീനയ്ക്ക് മെസി കിരീടം നേടിക്കൊടുത്തിരുന്നു. ഇനി ഫുട്‌ബോള്‍ ലോകത്ത് താരത്തിന് സ്വന്തമാക്കാന്‍ മറ്റൊന്നുമില്ല.

Content Highlight: Lionel Messi Talking About His Best Goal In Football Carrier

We use cookies to give you the best possible experience. Learn more