മേജര്‍ സോക്കര്‍ ലീഗില്‍ (എം.എല്‍.എല്‍) ഇന്റര്‍ മയാമി കഴിഞ്ഞ ദിവസം തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. ഒര്‍ലാണ്ടോ സിറ്റിക്കെതിരായ മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ദി ഹെറോണ്‍സിന്റ വിജയം.
മത്സരത്തില്‍ ആദ്യം ഗോള്‍ നേടിയത് ഒര്‍ലാണ്ടോ സിറ്റിയായിരുന്നു. ആദ്യ പകുതിയില്‍ തന്നെ മയാമിക്കെതിരെ അവര്‍ രണ്ട് ഗോളിന്റെ ലീഡാണ് സ്വന്തമാക്കിയത്. ഇതിലൊന്ന് പതറിയെങ്കിലും രണ്ടാം പകുതിയില്‍ നാല് ഗോളുകള്‍ അടിച്ച് ഉഗ്രന്‍ തിരിച്ചുവരവ് നടത്തിയാണ് ടീം വിജയം നേടിയെടുത്തത്.
ലയണൽ മെസിയും മറ്റെയോ സിൽവെട്ടിയും മത്സരത്തിനിടെ. Photo: Inter Miami. C.F/x.com
ഈ വിജയത്തില്‍ ചുക്കാന്‍ പിടിച്ചത് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയാണ്. താരം ഇരട്ട ഗോളുകള്‍ നേടിയാണ് മയാമിക്ക് വിജയം ഒരുക്കിയത്. 57, 90 മിനിട്ടുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍. ആദ്യ ഗോള്‍ സമനില സമ്മാനിച്ചപ്പോള്‍ മിശിഹയുടെ കാലില്‍ നിന്ന് പിറന്ന രണ്ടാം ഗോള്‍ ടീമിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കുകയും ചെയ്തു.
മെസിയുടെ രണ്ടാം ഗോള്‍ ഒരു ഫ്രീകിക്കിലൂടെയായായിരുന്നു. ഒര്‍ലാണ്ടോ സിറ്റിയുടെ പെനാൽറ്റി ബോക്സിന് പുറത്തായി ലഭിച്ച ഫ്രീ കിക്ക് താരം എതിരാളികള്‍ക്ക് ഒരു അവസരവും നല്‍കാതെ വലയിലെത്തിക്കുകയായിരുന്നു. ഇതോടെ തന്റെ കരിയറിലെ ഫ്രീ കിക്കുകളുടെ 70 ആക്കി ഉയര്‍ത്താനും താരത്തിന് സാധിച്ചു.
അതില്‍ തന്നെ ഏറിയ പങ്കും 2018ന് ശേഷമാണ് എന്നതാണ് കൗതുകം. ഈ ആറ് വര്‍ഷങ്ങളില്‍ അര്‍ജന്റൈന്‍ നായകന്‍ അടിച്ച ഫ്രീ കിക്കുകളുടെ എണ്ണം 36 ആണ്. അര്‍ജന്റീന ടീമിനൊപ്പം ബാഴ്സലോണയ്ക്കും ഇന്റര്‍ മയാമിക്കുമായി കളിക്കാന്‍ താരം ഇത്രയും ഗോളുകള്‍ തന്റെ അക്കൗണ്ടിലെത്തിച്ചത്.
ഇതിനൊപ്പം തന്നെ ചേര്‍ത്ത് വെക്കേണ്ട മറ്റൊരു കൗതുകകരമായ മറ്റൊരു സ്റ്റാറ്റസ് കൂടിയുണ്ട്. 2018ന് ശേഷം മെസി അടിച്ച ഫ്രീ കിക്കുകളുടെ എണ്ണം ഈ വര്‍ഷങ്ങളില്‍ താരം വലയിലെത്തിച്ച പെനാല്‍റ്റിയേക്കാള്‍ കൂടുതലാണ്. ഈ ആറ് വര്‍ഷങ്ങളില്‍ അര്‍ജന്റൈന്‍ ഇതിഹാസം 34 ഗോളുകളാണ് പെനാല്‍റ്റിയിലൂടെ നേടിയത്. ഇതിനേക്കാള്‍ രണ്ട് എണ്ണം കൂടുതലാണ് ഫ്രീ കിക്കുകള്‍.
Content Highlight: Lionel Messi score more free kicks than Penalties since 2018