മേജര്‍ സോക്കര്‍ ലീഗില്‍ (എം.എല്‍.എല്‍) ഇന്റര്‍ മയാമി സൂപ്പര്‍ വിജയം സ്വന്തമാക്കിയിരുന്നു. ഇന്ന് പുലര്‍ച്ചെ ഒര്‍ലാണ്ടോ സിറ്റിക്കെതിരെ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ടീമിന്റെ വിജയം.
രണ്ടുഗോളുകള്‍ക്ക് പിന്നിലായതിന് ശേഷം തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയാണ് ദി ഹെറോണ്‍സ് വിജയം പിടിച്ചെടുത്തത്. ടീമിന്റെ ഈ വിജയം സൂപ്പര്‍ താരം ലയണല്‍ മെസിയുടെ കരുത്തിലായിരുന്നു.
മത്സരത്തില്‍ രണ്ട് ഗോളുകളാണ് മെസി എതിരാളികളുടെ വലയിലെത്തിച്ചത്. 57, 90 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍. താരം തന്റെ ഇരട്ട ഗോള്‍ പൂര്‍ത്തിയാക്കിയത് ഒരു ഫ്രീകിക്കിലൂടെയാണ്.
ലയണൽ മെസി. Photo: Inter Miami CF/x.com
ഇതോടെ ഒരു സൂപ്പര്‍ നേട്ടത്തില്‍ മെസി തന്റെ റെക്കോഡ് തിരുത്തി. ഫുട്‌ബോള്‍ കരിയറില്‍ ഏറ്റവും കൂടുതല്‍ ഫ്രീകിക്കുകള്‍ നേടിയ താരങ്ങള്‍ നാലാം സ്ഥാനം അരക്കിട്ടുറപ്പിച്ചു. തന്റെ ഫ്രീ കിക്കിന്റെ എണ്ണം 70 ആക്കിയാണ് താരത്തിന്റെ മുന്നേറ്റം.
ഏറ്റവും കൂടുതല്‍ ഫ്രീ കിക്കുകള്‍ നേടിയ താരങ്ങളില്‍ ആദ്യ അഞ്ച് സ്ഥാനത്തുള്ള ഏക നോണ്‍ – ബ്രസീലിയന്‍ താരവും മെസി തന്നെയാണ്. ബാക്കി നാല് പേരും ബ്രസീലിയന്‍ താരങ്ങളാണ് എന്നതാണ് കൗതുകം.
മുന്‍ ബ്രസീലിയന്‍ ഫുട്‌ബോളര്‍ മാര്‍സെലീഞ്ഞോ കരിയോക്കയാണ് ഈ ലിസ്റ്റില്‍ ഒന്നാമത്. താരത്തിന് 78 ഫ്രീകിക്ക് ഗോളുകളാണുള്ളത്. മെസിയ്ക്ക് ഈ നേട്ടത്തിലെത്താന്‍ ഇനി ഒമ്പത് ഫ്രീകിക്കുകളുടെ ദൂരമാണുള്ളത്.
(താരം – ടീം – ഗോളുകള്‍ എന്നീ ക്രമത്തില്‍)
മാര്‍സെലീഞ്ഞോ കരിയോക്ക – ബ്രസീല്‍ – 78
റോബര്‍ട്ടോ ഡൈനാമൈറ്റ് – ബ്രസീല്‍ – 75
ജുനിന്‍ഹോ പെര്‍നാംബുകാനോ – ബ്രസീല്‍ – 72
ലയണല്‍ മെസി – അര്‍ജന്റീന – 70
മാര്‍ക്കോസ് അസുങ്കാവോ – ബ്രസീല്‍ – 68
മെസിക്ക് പുറമെ, മയാമിക്കായി മറ്റെയോ സില്‍വെട്ടിയും ടെലസ്‌കോ സെഗോവിയയും ഗോള്‍ നേടി. യഥാക്രമം 49, 85 എന്നീ മിനിട്ടുകളിലായിരുന്നു ഇരുവരും എതിരാളികളുടെ വല കുലുക്കിയത്.
മത്സരത്തിനിടെ ലയണൽ മെസിയും ടെലസ്കോ സെഗോവിയയും. Photo: Inter Miami CF/x.com
മറുവശത്ത് മാര്‍ക്കോ പസലികും മാര്‍ട്ടിന്‍ ഒജെഡയും സ്‌കോര്‍ ചെയ്തു. ഇരുവരും ഗോള്‍ അടിച്ചത് ആദ്യ പകുതിയിലായിരുന്നു. 18, 24 മിനിട്ടുകളിലായിരുന്നു ഈ ഗോള്‍ നേട്ടം.
Content Highlight: Lionel Messi score 70th free kick goals and holds fourth place in All time top free kick scorers in Football