| Sunday, 7th June 2026, 9:05 pm

ലോക ചരിത്രത്തില്‍ നിന്ന് കഫുവിനെ വെട്ടാന്‍ സാക്ഷാല്‍ മെസി; വേണ്ടത്....

ശ്രീരാഗ് പാറക്കല്‍

2026 ഫിഫ ലോകകപ്പ് ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ജൂണ്‍ 11ന് ആരംഭിക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തില്‍ കിരീടം നിലനിര്‍ത്തുക എന്ന ഒറ്റ ലക്ഷ്യവുമായാണ് അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയും സംഘവും കളത്തിലിറങ്ങിറങ്ങുന്നത്. ഇതിനായി ആരാധകരും വലിയ കാത്തിരിപ്പിലാണ്.

ലയണല്‍ മെസി

ജൂണ്‍ 17ന് ജെ ഗ്രൂപ്പില്‍ അള്‍ജീരിയക്കെതിരെയാണ് മെസിയും സംഘവും ആദ്യമത്സരത്തിനെത്തുന്നത്. ആദ്യ മത്സരത്തില്‍ അള്‍ജീരിയയ്‌ക്കെതിരെ വിജയിക്കാന്‍ സാധിച്ചാല്‍ മെസിയെ കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ റെക്കോഡാണ്.

ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ വിജയിച്ച രണ്ടാമത്തെ താരമാകാനാണ് മെസിക്ക് സാധിക്കുക. ഈ നേട്ടത്തില്‍ ബ്രസീലിയന്‍ ഇതിഹാസ ഫുട്‌ബോള്‍ താരം കഫുവിനെ മറികടക്കനും മെസിക്ക് സാധിക്കും. നിലവില്‍ ഈ റെക്കോഡ് ലിസ്റ്റില്‍ രണ്ടാം സ്ഥാനത്താണ് മെസിയും കഫുവും.കഫു

ബ്രസീലിന് വേണ്ടി 20 ലോകകപ്പ് മത്സരങ്ങള്‍ കളിച്ച കഫു 16 മത്സരങ്ങളില്‍ വിജയം നേടിയിട്ടുണ്ട്. അര്‍ജന്റീനയ്ക്ക് വേണ്ടി മെസി 26 മത്സരങ്ങളില്‍ നിന്നാണ് 16 വിജയം നേടിയത്. ഈ റെക്കോഡ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ളത് ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെയാണ്. 24 മത്സരങ്ങളില്‍ നിന്ന് 17 വിജയമാണ് താരം നേടിയത്.

അതേസമയം മെക്സിക്കോ, കാനഡ, യു.എസ്.എ തുടങ്ങിയ മൂന്ന് വ്യത്യസ്ത രാജ്യങ്ങളിലാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. ചരിത്രത്തിലെ തന്നെ ഏറ്റവുമധികം രാജ്യങ്ങള്‍ പങ്കെടുക്കുന്ന ലോകകപ്പാണിത്. 48 രാജ്യങ്ങളാണ് ഇത്തവണ കിരീടത്തിനായി പോരാട്ടത്തിനിറങ്ങുന്നത്.

Content Highlight: Lionel Messi Need One Win In FIFA World Cup 2026 For Surpass Legend Cafu

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more