| Monday, 7th September 2026, 10:00 pm

വേണ്ടത് ഇതുവരെ ആര്‍ക്കും കൊടുക്കാത്ത അസിസ്റ്റ്; ചരിത്രത്തിനരികെ മെസി

സുദേവ് എ

അർജന്റൈൻ ഇതിഹാസം ലയണൽ മെസി ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും വിരമിച്ചെങ്കിലും മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിക്ക് വേണ്ടി മിന്നും പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സെപ്റ്റംബർ പത്തിനാണ് മെസിയും ഇന്റർ മയാമിയും അടുത്ത മത്സരത്തിനിറങ്ങുന്നത്. ചിക്കാഗോ എഫ്.സിയാണ് മയാമിയുടെ എതിരാളികൾ.

വരാനിരിക്കുന്ന മത്സരങ്ങളിൽ ഒരു അസിസ്റ്റ് നേടാൻ സാധിച്ചാൽ മെസിക്ക് ഒരു ചരിത്ര നേട്ടവും കൈവരിക്കാൻ സാധിക്കും. എന്നാൽ മെസി ഈ അസിസ്റ്റ് നൽകേണ്ടത് ഒരു പുതിയ താരത്തിനായിരിക്കണം. 100 വ്യത്യസ്ത താരങ്ങൾക്ക് അസിസ്റ്റ് നൽകുന്ന താരമെന്ന നേട്ടത്തിന്റെ അരികിലാണ് മെസി.

ഇതുവരെ തന്റെ കരിയറിൽ അസിസ്റ്റ് നൽകാത്ത ഒരു പുതിയ താരത്തെ കൊണ്ട് ഗോളടിപ്പിക്കാൻ അർജന്റൈൻ ഇതിഹാസത്തിന്റെ സാധിച്ചാൽ ഈ ചരിത്രനേട്ടവും മെസിയുടെ പേരിൽ കുറിക്കപ്പെടും.

അറ്റ്ലാൻഡ യൂണൈറ്റഡിനെതിരെ ഒരു അസിസ്റ്റ് നേടി മെസി തിളങ്ങിയിരുന്നു. മെസിയെടുത്ത കോർണർ കിക്കിൽ നിന്നും ഒരു തകർപ്പൻ ഹെഡർ ഗോൾ നേടിയാണ് കാസെമിറോ ആദ്യ ലീഡ് സമ്മാനിച്ചത്. മെസി തന്റെ കരിയറിൽ അസിസ്റ്റ് നൽകുന്ന 99ാം താരമായിരുന്നു കാസെമിറോ.

അതേസമയം മെസി ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും അടുത്തിടെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. 2028 കോപ്പ അമേരിക്കയിൽ അർജന്റീനക്കായി മെസി കളത്തിലിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആരാധകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയായിരുന്നു ഇതിഹാസത്തിന്റെ പടിയിറക്കം. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ കുറിപ്പ് പങ്കുവെച്ചാണ് മെസി വിരമിക്കൽ പ്രഖ്യാപിച്ചത്.

അർജന്റീനക്കായി ഐതിഹാസിക സംഭാവനകൾ നൽകിയാണ് മെസി കളം വിട്ടത്. അർജന്റീനയ്ക്കായി 207 മത്സരങ്ങളിൽ നിന്നും 125 ഗോളുകളാണ് മെസി അടിച്ചുകൂട്ടിയത്. ലോകകപ്പിൽ തുടർച്ചയായി അർജന്റീനയെ ഫൈനലിൽ എത്തിക്കാൻ മെസിക്ക് സാധിച്ചിരുന്നു.

അതേസമയം നിലവിൽ എം.എൽ.എസ് ഈസ്റ്റേൺ കോൺഫറൻസിൽ രണ്ടാം സ്ഥാനത്താണ് മെസിയും സംഘവും. 23 മത്സരങ്ങളിൽ നിന്നും 12 വിജയവും ഏഴ് സമനിലയും നാല് തോൽവിയും അടക്കം 43 പോയിന്റാണ് മയാമിക്കുള്ളത്.

Content Highlight: Lionel Messi need one assist to create a rare record in football

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more