മേജർ ലീഗ് സോക്കറിൽ ഫിലാഡൽഫിയക്കെതിരെ ഇന്റർ മയാമി സമനില വഴങ്ങിയിരുന്നു. മത്സരത്തിൽ രണ്ട് വീതം ഗോളുകൾ നേടിയാണ് ഇരു ടീമുകളും പോയിന്റുകൾ പങ്കുവെച്ചത്. മത്സരത്തിൽ ഇന്റർ മയാമി സമനിലയിൽ കുടുങ്ങിയെങ്കിലും ഇതിഹാസ താരം ലയണൽ മെസിയുടെ തിരിച്ചുവരവിനാണ് ഫുട്ബോൾ ആരാധകർ സാക്ഷ്യം വഹിച്ചത്.
പിതാവിന്റെ വേർപാടിന് ശേഷം കളിക്കളത്തിൽ താളം കണ്ടെത്താൻ സാധിക്കാതെ പോയ മെസി ഗോളടിച്ചു കൊണ്ടാണ് പഴയ ഫോമിലേക്ക് തിരിച്ചെത്തിയത്. ഈ ഗോളിന് പിന്നാലെ ഫുട്ബോളിലെ തന്റെ ഗോൾ നേട്ടം 922 ആക്കി ഉയർത്താനും മെസിക്ക് സാധിച്ചു. ഈ ഗോളിന് പിന്നാലെ ഫുട്ബോളിലെ തന്റെ മറ്റൊരു റെക്കോഡിലും വമ്പൻ ആധിപത്യം സ്ഥാപിക്കാൻ മെസിക്ക് സാധിച്ചു.
ഫുട്ബോളിൽ 808 നോൺ പെനാൽറ്റി ഗോളുകൾ നേടിക്കൊണ്ടാണ് മെസി കുതിക്കുന്നത്. നോൺ പെനാൽറ്റി ഗോളുകളുടെ എണ്ണത്തിൽ മെസിക്ക് പുറകിൽ പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഉള്ളത്. 792 ഗോളുകളാണ് റൊണാൾഡോ ഓപ്പൺ പ്ലേയിലൂടെ നേടിയിട്ടുള്ളത്. റൊണാൾഡോക്കെതിരെ 16 ഗോളിന്റെ ആധിപത്യവുമുയാണ് മെസി മുന്നേറുന്നത്.
നിലവിൽ ഇരുതാരങ്ങളും ആയിരം ഗോളുകളെന്ന ചരിത്ര നേട്ടത്തിലേക്കാണ് കണ്ണുവെക്കുന്നത്. മെസിക്ക് ഈ നേട്ടത്തിലെത്താൻ 78 ഗോളുകൾ കൂടി ആവശ്യമുള്ളപ്പോൾ റൊണാൾഡോയ്ക്ക് വെറും 24 ഗോളുകൾ മാത്രം എതിരാളികളുടെ വലയിൽ എത്തിച്ചാൽ മതി.
അതേസമയം കഴിഞ്ഞ കുറച്ച് മത്സരങ്ങളിലായി മെസിക്ക് കളിക്കളത്തിൽ തിളങ്ങാൻ സാധിച്ചിരുന്നില്ല. നാഷ്വിൽ എഫ്.സിക്കെതിരെയുള്ള മത്സരത്തിൽ മെസി പെനാൽറ്റി നഷ്ടമാക്കിയിരയുന്നു. ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു മെസി കളിക്കളത്തിൽ തുടർച്ചയായി മൂന്ന് പെനാൽറ്റികൾ നഷ്ടമാകുന്നത്.
2026 ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഓസ്ട്രിയക്കെതിരെയും പ്രീ ക്വാർട്ടറിൽ ഈജിപ്തിനെതിരയെയും മെസി പെനാൽറ്റികൾ നഷ്ടമാക്കിയിരുന്നു. തന്റെ 22 വർഷത്തെ കരിയറിൽ ഇതാദ്യമായാണ് മെസി ഹാട്രിക് പെനാൽറ്റികൾ നഷ്ടമാകുന്ന ഇത്തരത്തിലൊരു നിർഭാഗ്യ ഘട്ടത്തിലൂടെ കടന്നുപോയിരുന്നത്.
അടുത്തിടെ മെസി മറ്റൊരു തിരിച്ചടി കൂടി നേരിട്ടിരുന്നു. ലീഗ്സ് കപ്പിൽ നിന്നും ഇന്റർ മയാമി പുറത്തായിരുന്നു. എം.എക്‌സ് ടീം ക്ലബ്ബ് ലിയോണിനോട് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെട്ടാണ് മയാമി മടങ്ങിയത്.
ചരിത്രത്തിൽ ആദ്യമായായിട്ടിയിരുന്നു മെസി തന്റെ കരിയറിൽ ഒരു ഒഫീഷ്യൽ ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും പുറത്താവുന്നത്. ഇതിന് മുമ്പ് കളിച്ച എല്ലാ ടൂർണമെന്റുകളിലും മെസി അടുത്ത ഘട്ടത്തിലേക്ക് കടന്നിരുന്നു.
അതേസമയം നിലവിൽ എം.എൽ.എസ് ഈസ്റ്റേൺ കോൺഫറൻസിൽ രണ്ടാം സ്ഥാനത്താണ് മെസിയും സംഘവും. 20 മത്സരങ്ങളിൽ നിന്നും 11 വിജയവും ആറ് സമനിലയും മൂന്ന് തോൽവിയും അടക്കം 38 പോയിന്റാണ് മയാമിക്കുള്ളത്.
Content Highlight: Lionel Messi great comeback for Inter Miami in MLS