| Monday, 21st September 2026, 2:50 pm

ലിയോ ഹാട്രിക് 20! ചരിത്രത്തിന്റെ നെറുകയിലേക്ക് പറന്ന് മയാമി നായകൻ

സുദേവ് എ

മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിയെ സാൻ ഡിഗോ സമനിലയിൽ തളച്ചിരുന്നു. മയാമിയുടെ തട്ടകമായ നു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടി പോയിന്റുകൾ പങ്കുവെക്കുകയായിരുന്നു.

മത്സരം സമനിലയായെങ്കിലും ഇതിഹാസ താരം ലയണൽ മെസിയുടെ മിന്നും പ്രകടനങ്ങൾക്കാണ് ഫുട്ബോൾ ലോകം സാക്ഷ്യം വഹിച്ചത്. മത്സരത്തിൽ ഒരു ഗോൾ നേടിയാണ് മെസി തിളങ്ങിയത്.

ഒരു തകർപ്പൻ ഫ്രീ കിക്ക് ഗോൾ നേടിയാണ് മെസി അത്ഭുതപ്പെടുത്തിയത്. മത്സരത്തിന്റെ 24ാം മിനിട്ടിലായിരുന്നു താരത്തിന്റെ മഴവിൽ ഗോൾ പിറന്നത്. മെസിക്ക് പുറമെ ലൂയി സുവാരസുമാണ് ഗോൾ മയാമിക്കായി ഗോൾ നേടിയത്. ആൻഡേഴ്‌സ് ഡ്രെയറാണ് സാൻ ഡിഗോക്ക് വേണ്ടി ഇരട്ട ഗോൾ നേടി തിളങ്ങിയത്.

ഈ ഗോളിന് പിന്നാലെ എം.എൽ.എസിൽ തുടർച്ചയായി മൂന്ന് സീസണുകളിൽ 20+ ഗോളുകൾ സ്കോർ ചെയ്യുന്ന രണ്ടാമത്തെ താരമായും മെസി മാറിയത്. 2024, 2025 സീസണുകളിൽ തുടങ്ങിയ മെസിയുടെ ഗോൾ വേട്ട ഇപ്പോൾ 2026ലാണ് എത്തിനിൽക്കുന്നത്.

ആദ്യ സീസണിൽ 20 ഗോളുകൾ നേടിയ മെസി 2025ൽ 29 ഗോളുകളും സ്വന്തമാക്കി. ഇപ്പോൾ ഈ സീസണിൽ 20 ഗോളുകൾക്കാണ് മെസി ഇതുവരെ നേടിയത്. ഡെനിസ് ബൗവാംഗക്ക് ശേഷമാണ് മെസി ഇത്തരത്തിലൊരു അവിശ്വസനീയ നേട്ടം കൈവരിച്ചിരിക്കുന്നത്. 2023, 2024, 2025 സീസണുകളിലായിരുന്നു താരം എം.എൽ.എസിൽ ലക്ഷ്യം കണ്ടത്.

ഈ ഗോളോടെ ഫുട്ബോളിലെ തന്റെ ഗോൾ നേട്ടം 930 ആക്കി ഉയർത്താനും മെസിക്ക് സാധിച്ചു. 70 ഗോളുകൾ കൂടി എതിരാളികളുടെ വലയിൽ എത്തിച്ചാൽ മെസിക്ക് ആയിരം ഗോളുകളെന്ന മാന്ത്രിക സംഖ്യയിലേക്കും കാലെടുത്തുവെക്കാൻ സാധിക്കും.

നിലവിൽ എം.എൽ.എസ് ഈസ്റ്റേൺ കോൺഫറൻസിൽ മൂന്നാം സ്ഥാനത്താണ് മെസിയും സംഘവും. 26 മത്സരങ്ങളിൽ നിന്നും 12 വിജയവും 10 സമനിലയും നാല് തോൽവിയും അടക്കം 46 പോയിന്റാണ് മയാമിക്കുള്ളത്.

Content Highlight: Lionel Messi create huge record in MLS

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more