| Sunday, 13th September 2026, 7:49 am

'പുറത്ത്' നിന്നും 109 എണ്ണം; ചരിത്രത്തിൽ ഒന്നാമനായി മെസി തുടരും

സുദേവ് എ

മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിക്ക് വീണ്ടും സമനില. നാഷ്വിൽ എഫ്.സി 2-2 സ്കോറിനാണ് മയാമിയെ സമനിലയിൽ തളച്ചത്. മത്സരം തുടങ്ങി നാലാം മിനിട്ടിൽ തന്നെ സാം സുറിഡ്ജിലൂടെ മയാമിയാണ് നാഷ്വില്ലാണ് ആദ്യം ലീഡ് നേടിയത്. എന്നാൽ മയാമി ആദ്യ ഗോൾ വഴങ്ങിയതിന് 15 മിനിട്ടുകൾക്ക് ശേഷം റീഡ് ബേക്കർ വൈറ്റിങ്ങിന്റെ ഓൺ ഗോളിലൂടെ സമനില പിടിച്ചു.

ഒടുവിൽ മത്സരത്തിന്റെ ആദ്യ പകുതി അവസാനിച്ചപ്പോൾ ഇരു ടീമുകളും ഓരോ ഗോൾ വീതം സ്വന്തമാക്കി. മത്സരത്തിന്റെ രണ്ടാം പകുതിയിൽ സൂപ്പർതാരം ലയണൽ മെസി മയാമിയെ മുന്നിലെത്തിച്ചു. എതിരാളികളുടെ പോസ്റ്റിന്റെ പുറത്തുനിന്നും ഒരു തകർപ്പൻ ഷോട്ടിലൂടെ മെസി ലക്ഷ്യം കാണുകയായിരുന്നു.

ഇതോടെ ഫുട്ബോളിലെ ഒരു ചരിത്ര നേട്ടത്തിൽ തന്നെ ആധിപത്യം തുടരാനും അർജന്റൈൻ ഇതിഹാസത്തിന് സാധിച്ചു. പെനാൽറ്റി ബോക്സിന് പുറത്തുനിന്നും ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന ചരിത്ര നേട്ടവുമായാണ് മെസി കുതിക്കുന്നത്. 109 ഗോളുകളാണ് മെസി ഇതുവരെ എതിരാളികളുടെ പോസ്റ്റിന്റെ പുറത്തുനിന്നും നേടിയിട്ടുള്ളത്.

അതേസമയം മെസിയുടെ ഗോളിൽ മുന്നിലെത്തിയ മയാമി വിജയത്തിലേക്ക് നീങ്ങുമെന്ന് കരുതിയെങ്കിലും ഇഞ്ചുറി ടൈമിൽ നാഷ്വിൽ എഫ്.സി സമനില പിടിക്കുകയായിരുന്നു. മത്സരത്തിൽ ആദ്യ ഗോൾ നേടിയ സാമാണ്‌ മയാമിയെ സമനിലയിലേക്ക് തള്ളിവിട്ടത്.

മത്സരത്തിൽ ബോൾ പൊസഷനിൽ ആധിപത്യം പുലർത്താൻ മയാമിക്ക് സാധിച്ചിരുന്നു. 59 ബോൾ പൊസഷൻ നിലനിർത്തിയ മെസിയും സംഘവും 12 ഷോട്ടുകളാണ് എതിരാളികളുടെ പോസ്റ്റിലേക്ക് ഉതിർത്തത്. ഇതിൽ അഞ്ച് ഷോട്ടുകളും ലക്ഷ്യത്തിലേക്ക് ആയിരുന്നു. മറുഭാഗത്ത് 13 ഷോട്ടുകളാണ് നാഷ്വിൽ നേടിയത്. ഇതിൽ മൂന്ന് ഷോട്ടുകളും ഓൺ ടാർഗറ്റിലേക്ക് ആയിരുന്നു.

നിലവിൽ എം.എൽ.എസ് ഈസ്റ്റേൺ കോൺഫറൻസിൽ രണ്ടാം സ്ഥാനത്താണ് ഇന്റർ മയാമി. 25 മത്സരങ്ങൾ പിന്നിട്ടപ്പോൾ 12 വിജയവും ഒമ്പത് സമനിലയും നാല് തോൽവിയുമായി 45 പോയിന്റാണ് മയാമിയുടെ അക്കൗണ്ടിലുള്ളത്.

മറുഭാഗത്ത് നാഷ്വിൽ എഫ്.സി ഒന്നാം സ്ഥാനത്ത് തങ്ങളുടെ ആധിപത്യം തുടരുകയാണ്. 25 മത്സരങ്ങളിൽ നിന്നും 16 വിജയവും ആറ് സമനിലയും മൂന്ന് തോൽവിയും അടക്കം 54 പോയിന്റാണ് ടീമിനുള്ളത്.

Content Highlight: Lionel Messi create a huge milestone in football

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more