ദിലീഷ് പോത്തന്‍ ക്ലാസിക്കായ മഹേഷിന്റെ പ്രതികാരത്തിലൂടെ വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ച അഭിനേത്രിയാണ് ലിജോ മോള്‍ ജോസ്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഹണി ബീ 2.5, സ്ട്രീറ്റ്‌ലൈറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചിരുന്നു.
2021-ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമായ ജയ് ഭീമിലെ സെങ്കനി എന്ന കഥാപാത്രത്തിലൂടെയുള്ള നടിയുടെ പ്രകടനം തമിഴിലും മികച്ച പ്രേക്ഷകപ്രശംസ പിടിച്ചുപറ്റിയിരുന്നു. വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരന്‍ സംവിധാനം ചെയ്ത കോമഡി-ഡ്രാമ ഴോണറിലുള്ള ചിത്രമായിരുന്നു ‘ബത്ത’. ചിത്രത്തില്‍ വിജയ് സേതുപതിയുടെ ഭാര്യയായ കണ്ണിമ എന്ന കഥാപാത്രതയെയാണ് ലിജോമോള്‍ അവതരിപ്പിച്ചത്. ചിത്രം നെറ്റ്ഫ്‌ലിക്‌സിലൂടെ സ്ട്രീമിങ് ആരംഭിച്ചതോടെ മികച്ച പ്രതികരണമാണ് ബത്തയ്ക്കും ലിജോമോളുടെ പ്രകടനത്തിനും ലഭിക്കുന്നത്.
ബത്ത. Photo: District
ചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത് സായ് അഭ്യങ്കാറിന്റെ സംഗീത സംവിധാനമായിരുന്നു. ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും എണ്‍പതുകളില്‍ സെറ്റ് ചെയ്ത ചിത്രത്തെ മികച്ച അനുഭവമാക്കി മാറ്റുകയായിരുന്നു. ഇപ്പോഴിതാ ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സായിയുടെ വര്‍ക്കിനെ കുറിച്ച് സംസാരിക്കുകയാണ് ലിജോമോള്‍.
‘സായ് ഒരു 2കെ കിഡാണ്, അദ്ദേഹം ഒരു എണ്‍പതുകളില്‍ സെറ്റ് ചെയ്ത ചിത്രത്തിന് മ്യൂസിക്ക് ചെയ്യുന്നു എന്ന് പറഞ്ഞപ്പോള്‍ കണ്‍ഫ്യൂഷനുണ്ടായിരുന്നു. ഇപ്പോള്‍ ഹിറ്റില്‍ നില്‍ക്കുന്ന ആല്‍ബങ്ങളും സിനിമയിലെ പാട്ടുകളും ചെയ്ത ആളാണ് വരുന്നതെന്ന് കേട്ടപ്പോള്‍ സന്തോഷമുണ്ടായിരുന്നു. എന്നാല്‍ പാട്ടുകള്‍ എങ്ങനെയാണ് വരുന്നത് എന്നതിനെ കുറിച്ച് എനിക്ക് വലിയ ഐഡിയ ഇല്ല. ഇതിന്റെ ഫ്‌ളാഷ് ബാക്ക് പോര്‍ഷന്‍ ഷൂട്ട് ചെയ്യുന്ന സമയത്താണ് ബാക്ക് ഗ്രൗണ്ട് മ്യൂസിക്കിന്റെ ഒരു ബേസ് സാധനം കേള്‍ക്കുന്നത്. ബത്ത ആ ബാത്ത് റൂമില്‍ കിടന്ന് ആലോചിക്കുന്ന സ്വീക്വന്‍സ് ഷൂട്ട് ചെയ്യുകയായിരുന്നു. അത് കേട്ടപ്പോള്‍ എനിക്ക് ഭയങ്കര രസമായിട്ട് തോന്നി. ബാലാജി സാറിനോട് ഇത് സായി എങ്ങനെയാണ് ചെയ്തതെന്ന് ചോദിച്ചു.
ചെല്ലമേ മകളേ. Photo: Youtube.com
ഇരുപത്തിയൊന്ന് വയസ് മാത്രം പ്രായമുള്ള അവന്‍ എണ്‍പതുകളിലെ മ്യൂസിക്ക് മനസിലാക്കി ചെയ്യുക എന്ന് പറയുമ്പോള്‍ അത് എങ്ങനെയാണെന്ന് സംവിധായകനും കണ്‍ഫ്യൂഷന്‍സുണ്ടായിരുന്നു. പക്ഷേ അവര്‍ തമ്മില്‍ ഇരുന്ന് ആ റാപ്പോ ക്രിയേറ്റ് ചെയ്തു. സായ് അവന്റെ ബെസ്റ്റ് കൊടുത്തിട്ടുണ്ട്. അത് കേട്ടപ്പോള്‍ സായ് ഇങ്ങനെ ചെയ്യും എന്നുള്ളത് നമുക്കും അത്ഭുതമായിരുന്നു. സാറിനോട് പറഞ്ഞ് റിലീസിന് മുമ്പ് ചെല്ലമേ മകളേ ഗാനം ഞാന്‍ വാങ്ങിച്ചിരുന്നു. അത് ഞാന്‍ ഇടയ്ക്ക് ഇരുന്ന് കേള്‍ക്കും. അതിന്റെ വരികളെഴുതിയ ആള്‍ തന്നെ പറയുന്നുണ്ടായിരുന്നു ഈ വരികള്‍ക്ക് ഇങ്ങനെയൊരു മ്യൂസിക്ക് വരും എന്ന് പ്രതീക്ഷിച്ചില്ല എന്ന്,’ ലിജോമോള്‍ പറഞ്ഞു.
Content Highlight: Lijomol Jose talks about Sai abhyankar’s music in Baththa movie