‘മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് ലിജോമോൾ ജോസ്. കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന സിനിമയിൽ പ്രധാന വേഷത്തിലെത്തിയ താരം ഹണി ബീ 2.5 എന്ന ചിത്രത്തിലാണ് ആദ്യമായി നായികയാകുന്നത്. 2021-ൽ പുറത്തിറങ്ങിയ ജയ് ഭീം എന്ന തമിഴ് ചിത്രത്തിൽ ‘സെങ്കെനി’ എന്ന കഥാപാത്രം ലിജോമോളുടെ കരിയറിലെ വലിയൊരു വഴിത്തിരിവായി മാറി
കിരൺ ദാസ് സംവിധാനം ചെയ്ത്, ഷാഹി കബീർ തിരക്കഥയൊരുക്കുന്ന പുതിയ ചിത്രമാണ് ഉന്മാദം. ഈ സിനിമയിൽ അഭിനയിക്കാനുണ്ടായ കാരണം വ്യക്തമാക്കുകയാണ് നടി ലിജോമോൾ ജോസ്. ‘ദി ക്യൂ’വിന് നൽകിയ അഭിമുഖത്തിലാണ് താരം സംസാരിച്ചത്.
ലിജോമോൾ ജോസ്. ഉന്മാദം: Photo:IMDB
‘ഉന്മാദത്തിന്റെ കഥ ഷാഹി കബീർ തന്നെ വിളിച്ചു നറേറ്റ് ചെയ്യുകയാണ് ചെയ്തത്. ‘ഷാഹി കബീർ’ എന്ന പേര് തന്നെയാണ് ഉന്മാദം സിനിമയിൽ എനിക്ക് ഏറ്റവും വലിയ എക്സൈറ്റ്മെന്റ് തന്നത്. ഇതിനുമുമ്പ് എത്രത്തോളം പോലീസ് കഥകൾ വന്നിട്ടുണ്ടെന്ന് പറഞ്ഞാലും, അതെല്ലാം വളരെ വ്യത്യസ്തതയാർന്ന കഥകളും കഥാപാത്രങ്ങളുമാണ്. ഇതും കേട്ടുകഴിഞ്ഞപ്പോൾ ‘പൊലീസ് കഥകൾ എത്രത്തോളം വ്യത്യസ്തമായി എഴുതാൻ പറ്റും’ എന്നാണ് ഞാൻ ആലോചിച്ചത്.
അതിൽ എനിക്ക് ഏറ്റവും എക്സൈറ്റ്മെന്റ് നൽകിയത്, വളരെ ഇമോഷണൽ ബാഗേജ് ഇല്ലാത്ത ഒരു കഥാപാത്രമാണ് എന്നതുകൊണ്ടാണ്. മുൻകാലങ്ങളിൽ എനിക്ക് കൂടുതലും കിട്ടിയിരിക്കുന്നത് അങ്ങനെയുള്ളവയാണ് ഇമോഷണൽ ബാഗേജ് ഉള്ള അല്ലെങ്കിൽ വലിയ വെയിറ്റേജ് ഉള്ള കഥാപാത്രങ്ങൾ. അതുകൊണ്ടുതന്നെ അതിൽനിന്നെല്ലാം വ്യത്യസ്തമായി ഒരു കഥാപാത്രം ചെയ്യാൻ പറ്റുന്നു എന്ന സന്തോഷമായിരുന്നു ആദ്യം.
ഉന്മാദം: Photo:IMDB
എങ്കിലും, സെറ്റിൽ വന്ന് ഷൂട്ടിങ്ങിന്റെ സമയത്ത് ഇമ്പ്രൊവൈസ് ചെയ്ത് ഒരുപാട് മാറ്റങ്ങളൊക്കെ വരുത്താറുണ്ട്. ആ സമയത്ത് എനിക്ക് ഏറ്റവും ഹെൽപ്പ്ഫുൾ ആകുന്നത്, ഞാൻ മുൻകൂട്ടി ഒരു കാര്യത്തിലും അമിതമായി പ്രിപ്പേർഡ് ആയിരിക്കില്ല എന്നതാണ്. ഒരു കഥ കേൾക്കുമ്പോൾ കഥാപാത്രത്തെ മനസ്സിലാക്കാൻ ശ്രമിക്കാറുണ്ട്; അതിനൊരു ബാക്ക് സ്റ്റോറി എന്താണെന്ന് എപ്പോഴും ആലോചിക്കാറുമുണ്ട്. ചിലർ അത് പറഞ്ഞുതരാറുണ്ട്. ബാക്കി നമ്മൾ ഷൂട്ടിങ് സെറ്റിൽ എത്തിക്കഴിയുമ്പോൾ ഉണ്ടാകുന്ന ആ ഒരു അറ്റ്മോസ്ഫിയർ ആണ് എപ്പോഴും സഹായിക്കുന്നത്.
ചാക്കോച്ചൻ ആണെങ്കിലും കുട്ടികളാണെങ്കിലും, ഇവരുടെ അടുത്ത് നിന്നും കിട്ടുന്ന ഒരു ഫീഡ്ബാക്ക് കൂടി വെച്ചാണ് പെർഫോം ചെയ്യുന്നത്. മുൻപ് ചെയ്ത കഥാപാത്രങ്ങളിൽ നിന്ന് ഇതിനെ എങ്ങനെ വ്യത്യസ്തമാക്കാം എന്ന് ബോധപൂർവ്വം ഞാൻ ശ്രദ്ധിക്കാറില്ല. അത് ആ അറ്റ്മോസ്ഫിയർ ക്രിയേറ്റ് ചെയ്യുന്ന ഒരു മാജിക് ആയിരിക്കാം,’ ലിജോമോൾ പറയുന്നു.
Content Highlight:Lijomol Jose talks about new movie Unmadham